Friday, January 2, 2015

ഇനി പറയുന്ന കാര്യത്തിന്റെ ശാസ്ത്രീയത എത്ര എന്ന് ചോദിച്ചാൽ അറിഞ്ഞുകൂടാ. മൂന്ന് ആഴ്ചകൾക്ക് മുൻപാണ് കുറച്ച് ദൂരെ നിന്ന് അപരിചിതനായ ഒരാൾ ഞങ്ങളുടെ നാട്ടിൽ വന്ന് ഞങ്ങളുടെ തൊടിയിലൊക്കെ കാടുപോലെ കയറിക്കിടക്കുന്ന മഞ്ഞ പൂക്കൾ ഉണ്ടാവുന്ന ഒരു വില്ലൻ കള മൂന്ന് ചാക്ക് നിറച്ചു കൊണ്ടുപോയത്. 'ഇത് എന്തിന്?' എന്ന് ചോദിച്ചപ്പോൾ നല്ലൊരു കീടനാശിനിയാണെന്ന് മറുപടി. ഇടിച്ച് പിഴിഞ്ഞ നീരിൽ സമം വെള്ളവും ചേർത്ത് തളിച്ചാൽ മതിയെന്ന്. ആ ദിവസങ്ങളിലാണ് എന്റെ തക്കാളി ചെടികളിൽ ഒരു ഫംഗസ് ബാധ പോലെ എന്തോ ഒന്ന് കാണപ്പെട്ടത്. ചെടി നശിച്ച് പോകുമെന്ന് തന്നെ തോന്നി. ഏതായാലും ഈ പ്രകൃതി കീടനാശിനി ഒന്ന് പരീക്ഷിക്കാമെന്ന് വിചാരിച്ചു. ചിത്രത്തിൽ കാണാം ഇപ്പോഴത്തെ തക്കാളിയുടെ അവസ്ഥ. എല്ലാം കായ്ച്ചു തുടങ്ങി. നിങ്ങളും പരീക്ഷിച്ചു നോക്കുകയാണെങ്കിൽ ഇതിന്റെ സത്യാവസ്ഥ ഉറപ്പുവരുത്താമായിരുന്നു.



via Krishi(Agriculture) http://ift.tt/143DkF6

No comments:

Post a Comment