via Krishi(Agriculture) http://ift.tt/1wDjyXz
Thursday, January 1, 2015
വിളപ്പില്‍ശാല മാലിന്യസംസ്കരണ പ്ലാന്റ് അടച്ചതിന് ശേഷം മാലിന്യ കൂമ്പാരമായി മാറിയ നഗരവാസികള്‍ക്കാശ്വാസം പകരുന്ന ഏറ്റവും മികച്ച മാലിന്യ സംസ്കരണ പ്ലാന്റാണ് എയറോബിന്നുകള്‍. ഇതിന്റെ പ്രവര്‍ത്തനക്ഷമത നേരിട്ട് ബോധ്യപ്പെട്ടശേഷമാണ് ഡോ. തോമസ് ഐസക് കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ തുമ്പൂര്‍മൂഴിയില്‍ ഡോ. ഫ്രാന്‍സിസ് സേവ്യറുടെ കീഴില്‍ ഒരു ടീമിന്റെ കേരളത്തിലെ ഹ്യമിഡിറ്റിക്കും കാലാവസ്ഥയ്ക്കും അനുസൃതമായി പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ പ്രസ്തുത സാങ്കേതിക വിദ്യ ആലപ്പുഴയില്‍ നടപ്പിലാക്കിയത്. ആലപ്പുഴനിന്നും തിരുവനന്തപുരത്തെത്തിയ തുമ്പൂര്‍മൂഴി എയറോബിക് ബിന്‍ "പ്രീയം എയ്റോ ബിന്‍" എന്ന പുനര്‍ നാമകരണം ചെയ്യപ്പെട്ടു. അതോടുകൂടി ഈ കണ്ടെത്തലും പ്ലാന്റുകളും സാഥാപിക്കുമ്പോഴും, മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുമ്പോഴും വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ പേരോ, ഡോ. ഫ്രാന്‍സിസ് സേവ്യറുടെ പേരോ പരാമര്‍ശിക്കപ്പെടുന്നില്ല. അതിന് പ്രധാന കാരണം യൂണിവേഴ്സിറ്റി പോലും സ്വന്തം വെബ് സൈറ്റില്‍ ഈ സാങ്കേതിക വിദ്യയെ അവഗണിക്കുകയാണ് ഉണ്ടായത്. Ref: http://ift.tt/1wDjA1w കാലം എത്രമാറിയാലും ഡോ. ഫ്രാന്‍സിസ് സേവ്യര്‍ ഇന്റെര്‍നെറ്റിലൂടെ പ്രചരിപ്പിച്ച TMACT (തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ടെക്നിക്) എവിടെ സ്ഥാപിച്ചാലും അതോടൊപ്പം യൂണിവേഴ്സിറ്റിയുടെ പേരും സ്മരിക്കപ്പെടണം. അത് മറക്കാതിരിക്കാന്‍ അദ്ദേഹത്തോടൊപ്പം നെറ്റിലൂടെ സഞ്ചരിച്ച ഞങ്ങള്‍ ഒത്തിരിപ്പേരുണ്ടാകും ഓര്‍മ്മപ്പെടുത്താന്‍. ഇത് പി.വി.സി പൈപ്പ് ഉപയോഗിച്ച് പരിഷ്കരിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളിലെ എഴുപത് ഡിഗ്രി താപത്തിലൂടെ എന്താവും സംഭവിക്കുക എന്ന് ഊഹിക്കാവുന്നതേ ഉള്ളു. ഞങ്ങള്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ വേണ്ടി പഴയകാല ഓര്‍മ്മകള്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഇവിടെ കാണാം. http://ift.tt/1wDjA1y
Subscribe to:
Post Comments (Atom)
No comments:
Post a Comment