Wednesday, February 11, 2015

ദുരിയന്‍ പഴം കിലോക്ക് 2000 രൂപ http://ift.tt/1CTrLPW ഊട്ടി: മേട്ടുപാളയം കൂനൂര്‍ ചുരത്തില്‍ ബര്‍ളിയറില്‍ വില്‍ക്കപ്പെടുന്ന ദുരിയന്‍ പഴത്തിന് ഇത്തവണ കിലോക്ക് 2000 രൂപവരെ വില യുയര്‍ന്നു. വിളവ് കുറഞ്ഞതുകാരണം ഈ പഴം വില്‍പനക്ക് കുറവായിട്ടാണ് എത്തുന്നത്. കഴിഞ്ഞവര്‍ഷം ഇതേ സീസണ്‍ കാലയളവില്‍ 800 രൂപ വരെയാണ് വില ലഭിച്ചിരുന്നത്. ഈ വര്‍ഷം രണ്ടാം സീസണ്‍ കാലത്തേക്കുള്ള വിളവെടുപ്പില്‍ പഴം കുറവായതാണ് വിലകൂടാന്‍ കാരണമായത്. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ദുരിയന്‍ പഴത്തിന്‍െറ സീസണ്‍. രണ്ടാം സീസണ്‍ ഫെബ്രുവരിയിലും മാര്‍ച്ചിലുമാണ്. എന്നാല്‍, കഴിഞ്ഞ ഡിസംബറിലെ തുടര്‍മഴയില്‍ പൂവിട്ടതെല്ലാം കൊഴിഞ്ഞുപോയതുകാരണമാണ് ഇത്തവണ പഴത്തിന്‍െറ ഉല്‍പാദനം കുറഞ്ഞത്. വിലകൂടിയിട്ടും പഴം ആവശ്യപ്പെട്ട് ടൂറിസ്റ്റുകള്‍ വ്യാപാരികളുമായി വിലപേശുകയാണ്. 1500 മുതല്‍ 2000 രൂപവരെ നല്‍കിയാണ് ഒരുകിലോ ദുരിയന്‍ പഴം വാങ്ങുന്നത്. സന്താനലബ്ധിക്ക് ഈ പഴം കഴിച്ചാല്‍ ഗുണമുണ്ടാവുമെന്ന പ്രചാരണമാണ് ദുരിയന്‍ പഴത്തിന് ആവശ്യക്കാര്‍ കൂടാന്‍ കാരണം. ബര്‍ളിയറില്‍ തമിഴ്നാട് കാര്‍ഷിക വകുപ്പിന്‍െറ കൃഷിഫാമിലാണ് ഈ മരങ്ങള്‍ ഉള്ളത്. 34 മരങ്ങളാണ് ഫാമില്‍ വളരുന്നത്. നീലഗിരിയില്‍തന്നെ ബര്‍ളിയറില്‍മാത്രമാണ് ഈ മരം വളര്‍ത്തുന്നത്



via Krishi(Agriculture) http://ift.tt/1zusZdi

No comments:

Post a Comment