ഒരു തടാകം പത്തു കുളങ്ങള്‍ക്കും, ഒരു അണകെട്ട് പത്തു തടാകങ്ങള്‍ക്കും, ഒരു പുത്രന്‍ പത്തു അണകള്‍ക്കും, എന്നാല്‍ ഒരു മരം പത്തു പുത്രന്മാര്‍ക്കും സമാനം, അതായിരുന്നൂ അന്നത്തെ തത്വ ശാസ്ത്രം. दशकूपसमा वापी दशवापीसमो ह्रदः । दशह्रदसमः पुत्रो दशपुत्रसमो द्रुमः ॥ മല്‍സ്യപുരാണം 154:512. വീണ്ടുമൊരന്ധവിശ്വാസത്തെ പൊടി തട്ടിയെടുക്കുന്നു. മരങ്ങളെ മനുഷ്യനുമായി ബന്ധപ്പെടുത്താന്‍ അവ ജീവനുള്ളതെന്ന് മനസ്സിലാക്കാന്‍ മാത്രം സാധാരണ മനുഷ്യരുടെ സയന്‍സ് വിദ്യാഭ്യാസം ചെന്നെത്തിപെട്ടില്ലാത്ത കാലത്തെ ചില വിദ്യകള്‍, മനുഷ്യരെ പ്രകൃതി സംരക്ഷകരാക്കാനും മരങ്ങള്‍ അവര്‍ക്ക് ജീവ വായു നല്‍കുന്നത് ഏവര്‍ക്കും അവരുടെ മസ്തിഷ്കത്തിലേക്ക് കയറ്റിവിടാനും ആകണം പല കാര്യങ്ങളും ആചാരങ്ങളായി പരിണമിച്ചത്. അന്നും ബോണ്‍സായിയും, ഗ്രാഫ്റ്റിംഗും, മാത്രമല്ലാ അല്‍ഭുതങ്ങളെന്ന് ഇന്നും കരുതുന്ന പലതും അറിയാവുന്നവര്‍ ഉണ്ടായിരുന്നൂവെന്നത് ആണ് വൃക്ഷായൂര്‍വ്വേദം പോലുള്ള പുസ്തകങ്ങള്‍ അതിനുദാഹരണം.
No comments:
Post a Comment