Monday, September 29, 2014

ഈ പോസ്റ്റ്‌ അധികം ആരും ശ്രദ്ധിക്കാതെ പോയതാവും. ഒരു പക്ഷെ ഇന്ഗ്ലീഷിലുള്ള നീണ്ട ലേഖനം ആയതു കൊണ്ടായിരിക്കും എന്ന് വിചാരിച്ചു ഞാന്‍ അതിലെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ വിവരിക്കുന്നു. admn പാനലിലുള്ള മലയാളം പണ്ഡിറ്റ്കളെ പോലെ ഞാന്‍ ഭാഷാ ശിരോമണി അല്ല. നേര്‍തര്‍ജ്ജമ അല്ലാത്തതുകൊണ്ട് തെറ്റുണ്ടെങ്കില്‍ പൊറുക്കുക. ----------------- " നമുക്ക് നമ്മുടെ മൂത്രം വളമായി ഉപയോഗിക്കാമോ? ഉപയോഗിക്കാം. സ്വീഡന്‍ ഇതിനെപറ്റി ഗവേഷണം നടത്തി കണ്ടു പിടിച്ചത് മൂത്രം ഒരു തികഞ്ഞ വളമാണെന്നാണ്. അത് പത്തിരട്ടി നേര്പ്പി ച്ചു ഉപയോഗിക്കണം. മുളക്കുന്ന വിത്തുകള്ക്ക് ഇതു ഇടരുത്. ഏതു വളം ഇടുന്നതിനും ആദ്യത്തെ മൂന്നില വന്നു കഴിയണം. മൂന്ന് ദിവസത്തില്‍ ഒരിക്കല്‍ കൊടുത്താല്‍ മതി. ഇലകള്ക്ക് നല്ലവണ്ണം പച്ച നിറമുന്ടെങ്കില്‍ കുറച്ചു മതി, അല്ലെങ്കില്‍ കൂടുതല്‍ ഒഴിക്കാം. നമ്മുടെ ആഹാര രീതിക്കനുസരിച്ച് മൂത്രത്തിന്റെ ലവണ സ്വഭാവവും മാറും. ആദ്യമായി മൂത്രത്തിലെ നൈട്രജെനെ (അമോണിയ, യുറിയ) അണുക്കള്‍ ആഹാരമായി തിന്നണം. ഈ അണുക്കള്‍ അതിനെ protoplasmല്‍ സൂക്ഷിക്കുന്നു. അവ ചതൊടുങ്ങുമ്പോള്‍, ഈ നൈട്രജനെ ചെടികള്ക്ക് എടുക്കാന്‍ പാകത്തിലുള്ള നൈട്രെയ്റ്റ് ആക്കി പുറത്തു വിടുന്നു. മൂത്രതിലുള്ള ഓക്സിന്‍ (auxin) വളര്‍ച്ച ത്വരിത പെടുത്താന്‍ സഹായിക്കുന്നതാണ്. പക്ഷെ പൂവിടുന്ന സമയത്ത് മൂത്രം അത്ര ഫലവതല്ല. കാരണം പൂവിടുന്ന സമയത്ത് കൂടുതല്‍ നൈട്രജെന്‍ നല്ലതല്ല. നമ്മുടെ വീട്ടിലെ വളം തരുന്ന ഒരു ടാപ്പ്‌ ആണ് മൂത്രം. വളം വില്‍ക്കുന്ന അങ്ങാടി നോക്കി ഓടി നടക്കണ്ട, സ്റ്റോക്ക്‌ തീര്ന്നു എന്ന പരിഭവവും വേണ്ട. നിങ്ങള്ക്കായി നിങ്ങളുടെത് നിങ്ങള്ക്ക് വേണ്ടി എപ്പോഴും റെഡി. ഈ മൂത്ര വളത്തിന് കൃത്യമായി ഒരു കണക്കില്ല. എല്ലാ വളത്തിനും എന്ന പോലെ ഇതിനും കുറച്ചു പരീക്ഷണവും തിരുത്തലും ഒക്കെ വേണ്ടി വരും. നമ്മളില്‍ പലരും ഭൂമിയെ അതേപടി പരിരക്ഷിക്കാന്‍ തല്പരരാണല്ലോ. ഇതാണ് നമ്മുടെ ഉന്നമെങ്കില്‍ ജൈവ വളം ഉപയോഗിക്കുക എന്നതാണ് ഇതിനുള്ള പോംവഴി. രാസ വളങ്ങള്‍ ഉണ്ടാക്കുന്നത്‌ പെട്രോളിയം ഉല്പ്പ്ന്നങ്ങള്‍, കല്ക്കരി എന്നിവയില്‍ നിന്നാണ്. ധാതു ലവണങ്ങളെ ആസിഡ് ചേര്ത് കൂടുതല്‍ അലിയുന്ന രൂപതിലാക്കുന്നു. ഈ മിശ്രിതങ്ങളെ ചെടികള്‍ ഉപയോഗിച്ച് കഴിഞ്ഞു ബാകിയുള്ളവ മണ്ണില്‍ കിടന്നു വിഷമാകാനും കാലാന്തരേണ മണ്ണിനെ ഉപയോഗ ശൂന്യമാക്കാനും ഇടവരും. നാം ചെടികള്ക്ക് കൊടുക്കുന്നു, ചെടികള്‍ നമുക്ക് തരുന്നു. ചെടികള്‍ CO2 ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കി ഓക്സിജന്‍ പുറത്തു വിടുന്നു, നാം ഓക്സിജന്‍ ശ്വസിച്ചു CO2 പുറത്തു വിടുന്നു. ജൈവ വളങ്ങള്‍ വര്‍ഷങ്ങളോളം നിലനിന്നിരുന്ന ജീവന ചക്രം നിലനിര്തുന്നു. "



via Krishi(Agriculture) https://www.facebook.com/890444327637803/posts/952280314787537

No comments:

Post a Comment