Krishi @ Facebook
Sunday, September 28, 2014
കര്‍ഷകരാവുക സര്‍വ്വരും. --------------------------- നന്മയും ശുദ്ധിയും ചേര്‍ന്ന തന്മയത്വ പ്രകൃതിയെ സുസ്ഥിരം കാത്തു സൂക്ഷിക്കാന്‍ കര്‍ഷകരാവുക സര്‍വ്വരും.. പൂര്‍വ്വികര്‍ ദാനമായ്ത്തന്ന ഉര്വ്വരയായ ഭൂമിയെ വളരും തലമുറക്കായി തിരിച്ചേകേണ്ടതാണുനാം സത്യവും ധര്‍മ്മവും പിന്നെ നീതി നിഷ്ടയുമൊന്നുപോല് ചേര്‍ത്തുകൊണ്ടേ വിതയ്ക്കാവൂ വിത്തുകള്‍ നമ്മള് ഭൂമിയില്‍ പാരസ്പര്യത്തിന് കരുത്താര്‍ന്ന നവസാമൂഹ്യ വ്യവസ്ഥിതി മണ്ണില്‍ കാലൂന്നി നിന്നേ നാം ഇന്നു നിര്‍മ്മിച്ചെടുക്കണം നന്മയും ശുദ്ധിയും ചേര്‍ന്ന തന്മയത്വ പ്രകൃതിയെ സുസ്ഥിരം കാത്തു സൂക്ഷിക്കാന്‍ കര്‍ഷകരാവുക സര്‍വ്വരും.. ---------------------------------------------- ഉണ്ണികൃഷ്ണന് ഞാറക്കല്‍
via Krishi(Agriculture) http://ift.tt/1vigDad
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment