വയനാട്ടിലെ ആദ്യ കമ്മ്യൂണിട്ടി കോളേജ് പ്രോഗ്രാം ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടാം തിയതി പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിൽ ഉത്ഘാടനം ചെയ്യപ്പെടുന്നു.പ്രശസ്ഥ പ്രകൃതി സംരക്ഷണ പ്രവർത്തകൻ പ്രൊഫസർ ശൊ ഭീന്ദ്രൻ മാഷ് ഉത്ഘാടനം ചെയ്യുന്നു.കോളേജ് രക്ഷാധികാരി അഭി.ഡോ.തോമസ് മാർ തോമസ് അധ്യക്ഷനായിരിക്കും. ഡിപ്ലോമ ഇൻ ഫാമിംഗ് ആൻഡ് ആൻഡ് ഫുഡ് പ്രോസസിംഗ് എന്ന ഈ കോഴ്സ് പൂർണമായും യു ജി സി ധനസഹായത്തോടെ നടത്തപ്പെടുന്ന ഒരു വര്‍ഷ ദൈർഘ്യമുള്ള രസിഡൻഷിയൽ പ്രോഗ്രാമാണ്.ഏതെങ്കിലും വിഷയത്തിൽ പ്ലസ് 2 പാസ്സായിരിക്കണമെന്നുള്ളതാണ് മിനിമം യോഗ്യത.ആണ്‍കുട്ടികള്‍ക്കും പെങ്കുട്ടികൽകും പഠിക്കാവുന്നതാണ്.പ്രായപരിധിയില്ല.കൃഷിയും,കാര്‍ഷിക ഉല്പന്നങ്ങളുടെ മൂല്യ വര്‍ധനവിലും പ്രാവീന്ണ്യം നേടുക എന്നുള്ളതാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്.വയനാട്ടിലെ പ്രശസ്ത ഓർഗാനിക് ഫാമിംഗ് സ്ഥാപനമായ വനമൂലികയുമയി ചേര്‍ന്നാണ് ഈ പ്രോഗ്രാം നടത്തുന്നത്. ഈ മേഖ ലയിലെ വിദഗ്ധർ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു.മികച്ച രീതിയിൽ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഈ മേഖലയിൽ ഉള്ള സ്ഥാപനങ്ങളിൽ ജോലി സാധ്യത ഉണ്ടായിരിക്കും. ]ഏതാനും സീറ്റുകളിൽ കൂടി അഡ്മിഷൻ ഉണ്ടായിരിക്കും.താല്പര്യമുള്ളവർ കോളേജുമായി ബന്ധപ്പെട്ടു അഡ്മിഷൻ എടുക്കണമെന്ന് പ്രിൻസിപ്പൽ വറുഗീസ് കെ ജോണ്‍ അറിയിക്കുന്നു
No comments:
Post a Comment