കൃഷി തീര്‍ത്തും അവിസ്മരണീയമായ ഒരനുഭവമാണ് അനുഭുതിയാണ് വളരെ പെട്ടെന്ന് തന്നെ രാസവളപോഷിതവും രസവിഷസമര്ധവുമായ പച്ചക്കറി വാങ്ങല്‍ മതിയാക്കി സ്വന്തം ഉല്‍പ്പന്നം മാത്രം ഉപയോഗിക്കാന്‍ ആകും എന്ന് കരുതിയാല്‍ കൃഷി പെട്ടെന്ന് മടുക്കും ഭുമിയോളം ഷമ എന്ന് പറയാറില്ലേ കര്‍ഷകര്‍ പൊതുവേ ഷമയുള്ളവരും സമാധാനപ്രിയരും ആണല്ലോ ഒന്നും ആഗ്രഹിക്കാതെ നേരംപോക്ക് ആയി ദിനചര്യയുടെ ഭാഗമായി തപസ്സായി പ്രാര്‍ഥനയായി ഒരനുഷ്ട്ടാന്നമായി ഓരോ വിത്ത് ദിവസ്സേന ന്നിലിട്ടു തുടങ്ങിയാല്‍ മതി ദിവസ്സേന പുതിയൊരു വിത്തിടുക പഴയത് നാമ്പ് നീട്ടുംന്നതും വളരുംന്നതും കാണുക ആസ്വദിക്കുക ഇലയിലും തണ്ടിലും കേടുപാടുകള്‍ ഉണ്ടോയെന്നു പിടിച്ചുനോക്കുക ക്രമേണ വളര്‍ന്നു വലുതാകുന്ന ചെടികളുമായുള്ള ആത്മബധം നല്കുന്ന ശാന്തിയും സമാധാനവും സന്തോഷവും അനുഭവിച്ചു തന്നെ അറിയേണ്ടതാണ് ഉടമയുടെ സാന്നിധ്യം അറിയുന്ന ചെടികള്‍ തലപ്പുകള്‍ ആട്ടി സ്വാഗതം ചെയ്യും നമ്മുടെ വിഷമങ്ങള്‍ കേള്ക്കുംഇലകള് അനക്കി ആശ്വസിപ്പിക്കും നമ്മുടെ സന്തോഷങ്ങളിലും പങ്കുചേരും കൃഷിയുടെ തുടക്കക്കാര്‍ക്ക് ആദ്യഉം ലഭിക്കുക ഇതൊക്കെയാണ് പൂവും കയുംമൊക്കെ പിന്നാലെ മാത്രം ഇന്നു തന്നെ ആരംഭിക്കുക ആസ്വദിക്കുക
No comments:
Post a Comment