പച്ചക്കറി കൃഷിയുമായി മലയാളിസമാജം Posted on: 25 Oct 2014 അബുദാബി : അബുദാബി മലയാളി സമാജവും യു.എ.ഇ. കൃഷിഗ്രൂപ്പും സംയുക്തമായി 'അടുക്കളത്തോട്ടം' പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി തക്കാളി, ക്യാരറ്റ്, കാബേജ്, പച്ചമുളക്, വഴുതിന, വെണ്ട തുടങ്ങി നിരവധി പച്ചക്കറികളുടെ വിത്ത് സമാജത്തില്‍ പ്രത്യേകം തയ്യാറാക്കിയ കൃഷിയിടത്തില്‍ പാകി. ചക്കയും മാങ്ങയും തേങ്ങയും വാഴപ്പഴവുമടക്കം എല്ലാത്തരം വിളകളും യു.എ.ഇ.യിലെ പരിമിതമായ സാഹചര്യത്തിലും കൃഷിചെയ്ത് വിജയം വരിച്ച നിരവധി കര്‍ഷകരുടെ ഒത്തുചേരലിന് കൂടി പരിപാടി സാക്ഷ്യം വഹിച്ചു. ഫ്‌ലാറ്റുകളിലും വില്ലകളിലും കൃഷിനടത്താനുള്ള പരിശീലനവും നല്‍കി. വിത്തുകളും തൈകളും സമാജാംഗങ്ങള്‍ക്കും നല്‍കി. കൃത്യമായ സമയപരിധിക്കുള്ളില്‍ ഇവ കൃഷിചെയ്ത് നല്ല വിളകള്‍ ഉണ്ടാക്കുന്നവരില്‍ തിരഞ്ഞെടുക്കപ്പെടുന്നവരെ സമാജവും യു.എ.ഇ. എക്‌സ്‌ചേഞ്ചും ചേര്‍ന്ന് പുരസ്‌കാരം നല്‍കി ആദരിക്കും. സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. യു.എ.ഇ. എക്‌സ്‌ചേഞ്ച് പ്രതിനിധി വിനോദ് നമ്പ്യാര്‍ കൃഷിരീതികളെക്കുറിച്ചുള്ള കാര്യങ്ങള്‍ വിശദീകരിച്ചു. യു.എ.ഇ. കൃഷി ഗ്രൂപ്പ് സെക്രട്ടറി സിസിലി എബ്രഹാം, കുര്യന്‍ വര്‍ഗീസ് എന്നിവര്‍ ഫ്ലൂറ്റ് കൃഷികളെക്കുറിച്ച് സംസാരിച്ചു. ട്രഷറര്‍ ഫസലുദ്ദീന്‍ പ്രസംഗിച്ചു. സുരേഷ് പയ്യന്നൂര്‍ സ്വാഗതവും ഡോ. രേഖ നന്ദിയും പറഞ്ഞു. http://ift.tt/1z7zFmE
No comments:
Post a Comment