via Krishi(Agriculture) http://ift.tt/1uErBSY
Thursday, November 27, 2014
പാവൽ, പടവലം തുടങ്ങിയവയുടെ വിത്തുകൾ എങ്ങനെ മുളപ്പിച്ചെടുക്കാം. ആദ്യം 12 മണിക്കൂർ വിത്തുകൾ വെള്ളത്തിൽ കുതിർക്കുക, അതിനുശേഷം ഒരു കോട്ടൺ തുണിയിൽ പൊതിഞ്ഞു കിഴികെട്ടുക. ഓരു പാത്രത്തിൽ നല്ല ഈർപ്പമുള്ള ചകരിചോർ എടുക്കുക. വിത്തുകൾ അടങ്ങിയ കിഴി ആ ചോറിൽ വെച്ച് അൽപ്പം ചോറുകൂടി മുകളിൽ ഇട്ട് മൂടുക. ഈത് ഒന്നര ദിവസം അങ്ങനേ തണലത്തു വയ്ക്കുക. ശേഷം എടുത്ത് നോക്കുമ്പോൾ വിത്തുകളിൽ മുള പൊട്ടിയതായി കാണാൻ പറ്റും. അവയെടുത്ത് ചകരിച്ചോർ മണ്ണിര കമ്പോസ്റ്റ് മിശ്രിതം നിറച്ച പോട്ടിംഗ് റ്റ്രേയ്കാലിൽ പാകുക. പാകുമ്പോൾ മുളപ്പു വന്ന വിത്തിന്റെ ഭാഗം താഴോട്ടാക്കിവയ്ക്കാൻ ശ്രധ്ധിക്കുക. കാരണം എപ്പോളും വിത്തുകളിൽ നിന്നും ആദ്യം പൊട്ടുന്നത് വേരുകളാണു. അവ താഴോട്ടു പൊയിവേനം ആ വിത്തിനെ ഉയർത്തി വിത്തിലകളുമായി മുകളിലേക്കു എത്താൻ. . . ഇത്തരത്തിൽ ചെയ്താൽ ഒരു വിത്തുപോലും പാഴാക്കാതെ നമുക്ക് മുളപ്പിച്ചെടുക്കാൻ സാധിക്കും
Subscribe to:
Post Comments (Atom)
No comments:
Post a Comment