Wednesday, November 12, 2014

2 മാസം മുമ്പ് ഇത്തിരി പയർ നട്ടു ... നന്നായി നനച്ചു... പലതവണ വളമിട്ടു.. കള പറിച്ചു... വലിയ സ്വപ്നം കണ്ടു.. സ്വപ്നം കണ്ട അത്രയൊന്നും വിളവ്‌ കിട്ടിയില്ലെങ്കിലും ആദ്വാനത്തിന്റെ പ്രതിഫലത്തിന് നല്ല സ്വാദുണ്ടായിരുന്നു. ഇന്നലെ കൊണ്ടോട്ടി മാർകറ്റിലൂടെ നടക്കുമ്പോൾ കുട്ടയിൽ നിന്നും താഴെ വീണു കിടക്കുന്ന ഒരു പയർ കണ്ടു. ഞാനറിയാതെ കുമ്പിട്ട് അതെടുത്ത് പീടികക്കാരന്റെ കുട്ടയിലേക്ക് വെക്കുമ്പോൾ അത്ഭുതത്തോടെ കടക്കാരൻ എന്നെ നോക്കുന്നുണ്ടായിരുന്നു... അതിനു പിന്നിലെ അദ്വാനത്തിന്റെ വില എൻറെ മനസ്സിലൂടെ മിന്നിയത് കൊണ്ടായിരിക്കാം പെടുന്നനെ ഞാനങ്ങിനെ ചെയ്ത് പോയത്.. ആ അനുഭവ പാഠം തന്നെയാണ് എൻറെ കൃഷിയിലെ ലാഭം.... (വെറുതേ ഭക്ഷണം വെസ്റ്റാക്കുന്നവരെ ശ്രദ്ധിച്ചു നോക്കൂ... അതിൽ ഒരിക്കലും ഒരു കർഷകൻ ഉണ്ടാവില്ല)



via Krishi(Agriculture) http://ift.tt/1uaNf5X

No comments:

Post a Comment