Thursday, November 27, 2014

ഈ അവധിക്കാലത്തെ ഒരു ആഗ്രഹമായിരുന്നു കൃഷി ഗ്രൂപ്പ് ആരംഭകാലം മുതൽ മുന്നോട്ടുവയ്ക്കുന്ന “ഹരിത ഭവനം വിഷമുക്ത ഭക്ഷണം “ എന്ന ശീലം പ്രവർത്തിപഥത്തിൽ കൊണ്ടുവരിക എന്നത്. ഇടതടവില്ലാതെ കഴിഞ്ഞ രണ്ടുമാസം പൊയ്തുകൊണ്ടിരുന്ന മഴ ടെറസ്സിൽ ഒരു മഴമറകെട്ടി കൃഷിചെയ്യാൻ കൂടുതൽ പ്രചോദനം നൽകി. വിഷമുക്തമായ വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ മട്ടുപ്പാവിൽ വിളയിക്കുക എന്ന സ്വപ്നം ഇന്നലെ ആദ്യ വിളവെടുപ്പോടെ യാഥാർത്ഥ്യമായി. പയർ,വെണ്ട, പാവൽ, വഴുതന ,മുളക്,തക്കാളി,അമര ,മുരിങ്ങ, ചേന,കാച്ചിൽ പോലുള്ള അത്യാവശ്യം വേണ്ട പച്ചക്കറികൾ ആണു തുടങ്ങിവെച്ചത്. കാലവസ്ഥ ഭേതമന്യേ മട്ടുപ്പാവിനെ ഹരിതപൂരിതമാക്കുന്നതോടൊപ്പം താഴെ നിലയെ വേനൽ ചൂടിനെ ചെറുക്കുക എന്നൊരു ലക്ഷ്യവും കൂടിയുണ്ട്.അതിനായി ബെഡ് റൂം ഭാഗത്ത് വള്ളിചെടികൾ പന്തലിൽ പടർത്തി തുടങ്ങി.പാവൽ,അമര, കോവൽ ,ചുരക്ക പോലുള്ളവ പടർത്തിയിട്ടുണ്ട്. ടെറസ്സ് കൃഷിയെ ചിലർ പ്രോത്സാഹിപ്പിച്ചപ്പോൾ ചിലരെങ്കിലും നിരുത്സാഹപെടുത്താനും ശ്രമിച്ചത് വിസ്മരിക്കുന്നില്ല. “ പത്തു രൂപക്ക് പച്ചക്കറി കിട്ടുമ്പോൾ എന്തിനു കൃഷി ചെയ്തു കഷ്ട്ടപെടണം എന്നു ചിലർ അഭിപ്രായപെട്ടപ്പോൾ മറ്റു ചിലർക്കു ടെറസ്സിലെ പ്ലാസ്റ്റിക് ഷീറ്റ് ( യു.വി ഷീറ്റ്) അരോചകമായി തോന്നിയെത്രെ...... ഏതായിരുന്നാലും കൃഷിയെ സ്നേഹിക്കുന്ന ചെറിയൊരു ശതമാനം ഇന്നും നാട്ടിൽ വളർന്നു വരുന്നു എന്ന് ചില കൃഷി സെമിനാറിലെ ജനപങ്കാളിത്വം കാണാൻ സാധിച്ചു. മാറാരോഗങ്ങൾ കൊണ്ട് ഹോസ്പിറ്റലുകൾ നിറഞ്ഞു കവിയുമ്പോഴും നമ്മുക്ക് ഇനിയും വീണ്ടു വിചാരം വന്നില്ലെങ്കിൽ പാണ്ടിലോറിയിൽ വന്നിറങ്ങുന്ന മാറാരോഗങ്ങൾ കൂടി നാം ഏറ്റുവാങ്ങാൻ തയ്യാർ ആവേണ്ടി വരുമെന്ന ഓർമ്മകൾ ഉണ്ടായിരിക്കണം....”ഹരിത ഭവനം വിഷമുക്ത ഭക്ഷണം നാം ശീലമാക്കുക അതിനാവട്ടെ....നമ്മുടെ പ്രവർത്തനങ്ങൾ.........!



via Krishi(Agriculture) http://ift.tt/1vjDbXr

No comments:

Post a Comment