via Krishi(Agriculture) http://ift.tt/1xpvYFX
Wednesday, November 12, 2014
ഇത് ചൈനീസ് ഓറഞ്ച്. പുളിച്ചിട്ട് വായിൽ വയ്ക്കാനേ പറ്റില്ല! ചിലർ ഇത് പിഴിഞ്ഞ് വെള്ളം കുടിക്കും. മിക്കവരും ശ്രദ്ധിക്കാതെ ഉപേക്ഷിക്കും. ചില്ലയിലിരിക്കുന്ന സുന്ദരനെ കണ്ടില്ലേ? അവനിത് വേണ്ട പോലെ കൈകാര്യം ചെയ്യും. ഞങ്ങളും ഉപേക്ഷിക്കാറില്ല. പറിച്ച് ചെറുതായി മുറിച്ച് ഉപ്പു പുരട്ടി വെയിലത്ത് ഉണക്കിയെടുത്തു. നാളെക്കൂടി ഉണക്കും. പുളി അപ്പോൾ പാകമായി കിട്ടും. മാത്രമല്ല വെയിലത്തുണങ്ങിയതിന്റെ അപൂർവ്വ സുന്ദരമായ ഒരു സ്വാദും കിട്ടും. നാളെ വൈകിട്ട് അച്ചാറുപൊടി തിരുമ്മി ചില്ലുകുപ്പിയിൽ അടച്ചു വയ്ക്കും. എത്ര നാൾ വേണമെങ്കിലും കേടുകൂടാതെ ഇരിക്കും. വെള്ളം ഇല്ലാത്ത എന്നാൽ നാവിൽ കപ്പലോടിക്കാൻമാത്രം വെള്ളമൂറിക്കുന്ന ഗംഭീരനാണിവൻ! പരീക്ഷിച്ചു നോക്കൂ. എണ്ണ, വെളുത്തുള്ളി ഇവയൊന്നും ചേർക്കണ്ട.
Subscribe to:
Post Comments (Atom)
No comments:
Post a Comment