പാവാൽ, വെണ്ട്, പടവലം, മുളക്, തുടങ്ങിയവയിൽ കണ്ടുവരുന്ന പ്രധാന കീടമാണു പച്ച നിറതിലുള്ള ഈ മുഞ്ഞകൾ. ഇവ ഇലയുടെ അടിഭാഗത്തിരുന്ന് നീരൂറ്റി കുടിക്കും. ഇലകളിൽ എന്തെങ്കിലും അസ്വഭാവികമായ ഒരു വളവ്, പ്രത്യെകിച്ച് താഴേക്ക് ഉണ്ടെങ്കിൽ ഉടനെ ആ ഇലയൊന്നു പൊക്കി പരുശോധിക്കുക. നിങ്ങൾക്കിവരെ കാണാൻ സാധിക്കും. പറക്കാൻ കഴിവില്ലാത്തതിനാൽ ഇവ സഞ്ചാരത്തിനായി ഉറുംബുകളെയാണു ആശ്രയിക്കുക. അപ്പൊ ഉറുമ്പിനെ കണ്ടാൽ ആ ചെടിയെ ഒന്നു അടുത് നിരീക്ഷിക്കുക. വേപ്പു കലർന്ന കീടനാശിനികൾ, അതുപൊലെ വെർട്ടിസീലിയം എന്ന മിത്രകുമിൾ എന്നിവ വച്ചു ഭലപ്രദമായി ഇവയെ നിയന്ത്രിക്കാം.
No comments:
Post a Comment