ഇന്ന് ഒരു ഞാറാഴ്ച കൃഷിപ്പണികൾ വേണ്ടെന്നു വച്ചു. ഒരു ദിവസം വെറുതേ ഇരുന്നാൽ എന്താവും എന്നറിയണമല്ലോ.... സന്ധ്യയ്ക്കു മുമ്പ് ഒരു ചെറിയ കട ചെറുകിഴങ്ങ് പറിച്ചു. മുളക് ചമ്മന്തിയും. കിഴങ്ങ് കുറഞ്ഞും പോയി, ചമ്മന്തി കൂടിയും പോയി. കുറച്ച് എടുത്തു വയ്ക്കാം, നാളെയ്ക്ക് ഒരു കട കപ്പ പറിച്ചാൽ ചെണ്ടമുറിയൻ പുഴുങ്ങി ചമ്മന്തിയിൽ ഒപ്പി കഴിക്കാം..... പ്രമേഹത്തിന്റെ ഗുളികയുടെ വലിപ്പം ഇനിയും കൂട്ടേണ്ടി വരുമോ എന്തോ?! എന്നാലും വേണ്ടില്ല, പണ്ട് പള്ളിക്കൂടം വിട്ടു വരുമ്പോ ഞങ്ങളുടെ വിശപ്പാറ്റാൻ മുത്തശ്ശി വേവിച്ചു വച്ചിരുന്ന ആ മധുരക്കിഴങ്ങും ചേമ്പും കാച്ചിലും ചേനയും ചെറുകിഴങ്ങും.... അതൊക്കെ ഇന്ന് വേവുന്ന ഓർമ്മകൾ മാത്രം!!!
via Krishi(Agriculture) https://www.facebook.com/890444327637803/posts/995350453813856
No comments:
Post a Comment