ഇന്നെനിക്കു മൂന്നു അധിതികളുണ്ട്. സന്ധ്യക്ക് തൊട്ടു മുന്‍പ് ഏതോ അജ്ഞാതന്‍ സമ്മാനിച്ചു പോയതാ. കുഞ്ഞി മ്യാവോ കേട്ട് നോക്കിയപ്പോള്‍ എന്റെ ഗേറ്റിനു മുന്നില്‍ റോഡില്‍ ഇവര്‍... സ്റ്റേഷന് മാറിയിറങ്ങിയ യാത്രക്കാരേ പോലെ.... എന്റെ മക്കളോട് പറഞ്ഞു അതാ മൂന്നു കുഞ്ഞുങ്ങള്‍... നിമിഷങ്ങള്‍ വേണ്ടി വന്നില്ല അവര്‍ ചങ്ങാതികളായി...പിന്നെ അവരെ അവിടെ വിട്ടിട്ടു എന്റെ മക്കളെ മാത്രം വിളിച്ചു ഞാനെങ്ങിനെ പോരും.. അതും കാറ്റ് മാര്ജാരന്മാരുടെ വിഹാര കേന്ദ്രമായ ഈ കാടരുകില്.. ഇപ്പോള്‍ അവര്‍ വയറു നിറയെ ഭക്ഷണം കഴിച്ചു നല്ല ഉറക്കമാ...കിടക്കുന്നത് ചെറിയ മോളുടെ ഉടുപ്പിലാ.. തലയിണയും വെച്ച് കൊടുത്തിട്ടുണ്ട്..ഇന്ന് ഹോം വര്‍ക്കും പഠനവും ഒക്കെ സ്വാഹാ...എന്നാലും അവരുടെ സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു.
No comments:
Post a Comment