അങ്ങിനെ ഞാനും മല്ലിക്കര്ഷകനായി. എന്റെ ആദ്യത്തെ മല്ലി കൃഷി. എന്റെ എല്ലാ കൃഷിയും പോലെ ഇതിന്റെ പിന്നിലുമുണ്ട് ഒരു മിനിക്കഥ. മകള്‍ക്ക് ചെങ്കണ്ണ് രോഗം പിടി പെട്ടപ്പോള്‍ നല്ലപാതിയിലെ നാട്ടു വൈദ്യന് പുറത്തുചാടി . മല്ലിക്കിഴി എന്ന ആ പഴയ പരിപാടി. ഞാന്‍ നോക്കിയപ്പോള്‍ കണ്ണില്‍ കിഴി വെച്ച് മലര്‍ന്നു കിടക്കുന്നു. കിട്ടിയ അവസരം മുതലാക്കി എന്റെ അറിവ് ഞാനും കാച്ചി. രോഗം ഒരു കണ്ണിനാണെങ്കിലും രണ്ടു കണ്ണിനും കിഴി വെക്കണം. അപ്പോഴാണ് ഒരാശയം തോന്നിയത്. കിഴി കെട്ടി കുതിര്‍ന്ന മല്ലി ഇനി വേറൊന്നിനും പറ്റില്ല. അത് ഉപയോഗപ്പെടുത്തി ഒരു പരീക്ഷണം നടത്താം. എലികടിച്ചു ഓട്ടയാക്കിയതാനെങ്കിലും ഗ്രോബാഗ് ഒന്നിരിക്കുന്നുണ്ട്. ഉടനെ ഒര്ദര്‍ പാസ്സാക്കി കിഴി വലിചെരിയണ്ട . എനിക്ക് ആവശ്യമുണ്ട്. സംശയത്തോടെ പല കണ്ണുകള്‍ എന്റെ നേരെ തിരിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ഏയ് എന്റെ കണ്ണിനു പ്രശ്നമൊന്നുമില്ല വേറെ ആവശ്യത്തിനാ. ഏതായാലും മകളെ കൊണ്ട് ഡോക്ടറെ കാണാന്‍ പോകുന്നതിനു മ ഉണ്പു തന്നെ മല്ലി പാകി. കൈ കൊണ്ട് എല്ലാം ഞരടിപ്പോട്ടിച്ചാണ് പാകിയത്. മകള്‍ കൊണ്ട് വന്ന ചെങ്കണ്ണ് ഇതിനകം വീട്ടില്‍ എല്ലാവര്ക്കും കിട്ടി. ഇനി മല്ലിയിലയിലൂടെ അത് പകരുമെന്ന് പേടിക്കാനില്ല.
via Krishi(Agriculture) https://www.facebook.com/890444327637803/posts/994760620539506
No comments:
Post a Comment