നെല്ലിന് കതിരുവരാൻ ആവുന്നു. ഇപ്പോഴാണ് എലികളുടെ വരവുണ്ടാവുക. നെല്ലിന്റെ കട ഉരുണ്ട് വരുമ്പോൾ നല്ല മധുരമാണത്രേ. ആ മധുരം കഴിക്കാനാണ് വില്ലൻമാരുടെ വരവ്. ഇങ്ങനെ തെങ്ങിന്റെ കവിളൻ മടൽ കുത്തിക്കൊടുത്താൽ രാത്രി മൂങ്ങയും മറ്റ് ഇരപിടിയൻ പക്ഷികളുമൊക്കെ വന്നിരുന്ന് വേട്ട നടത്തിക്കോളും പോലും! പകൽ പുഴുവിനെ പിടിക്കാൻ ഇമ്മാതിരി പക്ഷികളും. കാരണവൻമാരുടെ അറിവല്ലേ? അതാവും കൂടുതൽ ശരി.....
No comments:
Post a Comment