നമ്മുടെ സ്വന്തം അപ്പു തിരൂര്‍: അപ്പുവിനെക്കണ്ടാല് ജൈവകൃഷിയില്‍ കേരളത്തിന്‍െറ ബ്രാന്‍ഡ് അംബാസഡറാണെന്ന മട്ടൊന്നുമില്ല. കേരളം ഹൈടെക് ജൈവകൃഷിയിലേക്ക് ചുവടുവെക്കുമ്പോള്‍ അതിന്‍െറ പ്രചാരകനാവാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവും നിര്വൃതിയുമുണ്ടെന്ന് സൂരജ് പറയുന്നു. ബോയ്സ് ഹൈസ്കൂളില്‍ ശനിയാഴ്ച നടന്ന വൊക്കേഷനല്‍ എക്സ്പോയില്‍ ജൈവകൃഷി രീതിയിലെ പുതിയ കണ്ടത്തെലുകള്‍ പരിചയപ്പെടുത്താനായിരുന്നു അമ്പലവയല്‍ ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളായ ശ്രീരാഗ്, ലോയ്ഡ് ജോണ്സണ്, ജിതേഷ് ലാല്‍ എന്നിവര്‍ക്കൊപ്പം അപ്പു എന്ന സൂരജിന്‍െറ വരവ്. കഴിഞ്ഞയാഴ്ചയാണ് പ്ളസ്ടു അഗ്രികള്‍ചര്‍ വിദ്യാര്‍ഥിയായ വയനാട് നായ്ക്കട്ടി ചിറക്കമ്പത്തെ സി.എസ്. സൂരജിനെ ജൈവകൃഷിയുടെ ബ്രാന്‍ഡ് അംബാസഡറായി കൃഷിമന്ത്രി കെ.പി മോഹനന് പ്രഖ്യാപിച്ചത്. ഗുണ്ടല്‍പേട്ടിലേക്കുള്ള ഒരു യാത്രയില്‍ തക്കാളി കര്ഷകന് വിളയില്‍ വിഷം തളിക്കുന്നത് നേരില്‍ കണ്ടാണ് ജൈവകൃഷിക്കായി നാലേക്കര്‍ വരുന്ന വീട്ടുപറമ്പിലേക്ക് വിത്തും കൈക്കോട്ടുമായി ഇറങ്ങിയത്. ഈ വര്‍ഷത്തെ മികച്ച വിദ്യാര്‍ഥി കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാറിന്‍െറ ‘കര്‍ഷക പ്രതിഭ’ പുരസ്കാരം സൂരജിനായിരുന്നു. വീട്ടിനു ചുറ്റുമുള്ള നാലേക്കറിലും ബന്ധുവിന്‍െറ അരയേക്കറിലുമായി പച്ചക്കറിയും നെല്ലും കൃഷിയിറക്കിയതിനായിരുന്നു ഇത്. സുഭാഷ് പലേക്കറിന്‍െറ സീറോ ബജറ്റ് ഫാമിങ് എന്ന ആശയമാണ് കൃഷിക്കായി പയറ്റിയത്. ഇതിനായി വയനാടന്‍ ഇനത്തില്‍പ്പെട്ട രണ്ട് പശുക്കളെയും വളര്‍ത്തുന്നുണ്ട്. പുരസ്കാരം ലഭിച്ചതോടെ സംസ്ഥാന കാര്‍ഷികവകുപ്പ് നവംബര്‍ ആറ്, ഏഴ് തീയതികളില്‍ അങ്കമാലിയില്‍ സംഘടിപ്പിച്ച ആദ്യ ഗ്ളോബല്‍ അഗ്രോ മീറ്റില്‍ സൂരജ് അനുഭവം പങ്കുവെച്ചതാണ് ബ്രാന്‍ഡ് അംബാസഡറുടെ പദവിയിലേക്ക് വഴിതെളിച്ചത്. ഡിസംബര്‍ ഒമ്പതിന് നിയമസഭയില്‍ കൃഷിയനുഭവങ്ങള്‍ പങ്കുവെക്കാന്‍ സൂരജിന് കൃഷിമന്ത്രിയുടെ ക്ഷണമുണ്ട്. കൃഷിവകുപ്പിന്‍െറ വയനാട് ജില്ലാ വിദ്യാര്‍ഥി കര്‍ഷക അവാര്‍ഡും കൃഷിഗ്രൂപ്പ്, അടുക്കളത്തോട്ടം എന്നീ ഫെയ്സ് ബുക്ക് കൂട്ടായ്മകളുടെ അവാര്‍ഡും ഈ കൗമാര കര്‍ഷകനെ തേടിയത്തെിയതും ഈ വര്‍ഷമാണ്. ഇക്കഴിഞ്ഞ കര്‍ഷകദിനത്തോടനുബന്ധിച്ച് സൂരജിന്‍െറ കാര്‍ഷികജീവിതം ‘അപ്പുവിന്‍െറ കൃഷിപാഠങ്ങള്‍’ എന്ന പേരില്‍ മാധ്യമം വെളിച്ചത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.http://www.madhyamam.com/news/326241/141129
via Krishi(Agriculture) https://www.facebook.com/890444327637803/posts/995213070494261
No comments:
Post a Comment