ജൈവകൃഷി പദ്ധതിയില്‍ തൈകള്‍ വിതരണം ചെയ്യുന്നു Posted on: 30 Nov 2014 മലപ്പുറം: ഹില്‍ ഏരിയ ഡെവലപ്മെന്റ് അതോറിറ്റി (ഹാഡ) പദ്ധതിയിലുള്‍പ്പെടുത്തി കീടനാശിനികളും കുമിള്‍ നാശിനികളും കലരാത്ത സുരക്ഷിത പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഉത്പാദിപ്പിക്കുന്നതിന് മലപ്പുറം ബ്ലോക്കില്‍ തുടക്കമാകുന്നു. ദീര്‍ഘകാല പച്ചക്കറി വിളകളായ മുരിങ്ങ, കറിവേപ്പ്, പപ്പായ എന്നിവയുടെ 3,000 തൈകളാണ് സൗജന്യമായി കോഡൂര്‍, ആനക്കയം, പൂക്കോട്ടൂര്‍, മൊറയൂര്‍, ഒതുക്കുങ്ങല്‍ പഞ്ചായത്തുകളില്‍ ഡിസംബര്‍ ആദ്യവാരം വിതരണം ചെയ്യുക. തൈകള്‍ ആവശ്യമുള്ള മലപ്പുറം ബ്ലോക്ക് പരിധിയിലെ കര്‍ഷകര്‍ അതത് കൃഷി ഭവനുമായി 30 നകം ബന്ധപ്പെടണമെന്ന് മലപ്പുറം കൃഷി അസി. ഡയറക്ടര്‍ അറിയിച്ചു.
via Krishi(Agriculture) https://www.facebook.com/890444327637803/posts/995196003829301
No comments:
Post a Comment