via Krishi(Agriculture) http://ift.tt/1G9iYIL
Wednesday, December 10, 2014
ഇരുമ്പന്‍ പുളി, വിലിമ്പി, ഓര്‍ക്കാപ്പുളി, പുളിഞ്ചിക്ക എന്നൊക്കെ പ്രാദേശികമായി അറിയപ്പെടുന്ന ബിലിമ്പി ആണ് ഇന്നത്തെ കഥാനായകന്‍. യാതൊരു ബുദ്ധിമുട്ടും കൂടാതെ, ഒരു ശ്രദ്ധയും നല്‍കാതെ വളര്‍ന്നു വരുന്ന ഒരു സസ്യമാണ് ഇവന്‍. വളര്‍ന്നു വന്നാലോ വര്‍ഷം മുഴുവന്‍ കായ്കള്‍ നല്കുകയും ചെയ്യും. സാധാരണയായി ഇവ അല്പം ഉയരം വന്നാൽ ശാഖകളായി പിരിയുകയും വിസ്താരത്തിൽ പടർന്നുവളരുകയും ചെയ്യും. ഇതിന്റെ തടിയില്‍ തിങ്ങി നിറഞ്ഞ് കുലകളായി വളരുന്ന കായ്കള്‍ പച്ചക്കറിയായും അച്ചാറിനും ജൂസിനും ഉപയോഗിക്കുന്നു. കാണുമ്പോള്‍ നിസ്സാരനെങ്കിലും ഇരുമ്പന്‍ പുളി രക്ത സമ്മര്‍ദം കുറക്കാനും .ആമാശയത്തിലുണ്ടാവുന്ന രക്ത സ്രാവം തടുക്കാനും വളരെ സഹായിക്കുന്നു.നല്ല അളവില്‍ ഓക്സാലിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ നല്ലൊരു ബ്ലീച്ചിംഗ് സഹായി കൂടെ ആണ് ഈ വന്പന്‍. തുണിയിലെ തുരുംബ് നീക്കാന്‍ പണ്ട് കാലം മുതല്‍ തന്നെ ഇരുമ്പന്‍ പുളി ഉപയോഗിച്ചിരുന്നു.. ഇതിന്റെ ജൂസ് എങ്ങനെയാനുണ്ടാക്കുന്നത് എന്ന് നോക്കാം. 1 ഇരുന്ബന്‍ പുളി കഴുകി വൃത്തിയാക്കി മിക്സിയില്‍ അടിച്ചു അരച്ചെടുത്ത നീര് രണ്ടു കപ്പ് 2 പഞ്ചസാര നാല് കപ്പ് 3 രണ്ട് ഇഞ്ചു വലുപ്പത്തിലുള്ള ഇഞ്ചി തോല്‍ നീക്കി ചതച്ചു പിഴിഞ്ഞ നീര് 4 ഉപ്പ് കാല്‍ ടീ സ്പൂണ്‍ 2, 3, 4 ചേരുവകള്‍ പഞ്ചസാര അലിയാന്‍ പാകത്തിന് വെള്ളം ചേര്‍ത്ത് അടുപ്പത് വച്ച് നന്നായി തിളപ്പിച്ചു വാങ്ങി വക്കുക. നന്നായി തണുക്കുമ്പോള്‍ ഒന്നാമത്തെ ചേരുവ ചേര്‍ത്ത് ഇളക്കി കുപ്പിയില്‍ ആക്കി ഫ്രിജില്‍ സൂക്ഷിക്കുക. ആവശ്യാനുസരണം എടുത്ത് തണുത്ത വെള്ളം ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.ഫിജില്‍ സൂക്ഷിച്ചാല്‍ പ്രിസേര്‍വേടീവ്സ് ചേര്‍ക്കാതെ ആറു മാസം വരെ ഉപയോഗിക്കാവുന്നതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment