via Krishi(Agriculture) http://ift.tt/1zqOtej
Tuesday, December 16, 2014
മാവിന്‍തോട്ടങ്ങളില്‍ വ്യാപക വിഷമരുന്ന് പ്രയോഗം... പാലക്കാട്: മാവിന്‍തോട്ടങ്ങളില്‍ വ്യാപക വിഷമരുന്ന് പ്രയോഗം. തോട്ടങ്ങളിലെ അമിത മരുന്നു പ്രയോഗം ഗുരുതരമായ ത്വക് രോഗങ്ങള്‍രക്കാണ് ഇടയാക്കുന്നത്. പാലക്കാട് വെന്പല്ലൂരില്‍കുട്ടികളടക്കം നിരവധിപ്പേരാണ് ത്വക് രോഗങ്ങള്‍ ബാധിച്ച് ചികിത്സ തേടിയത്. പാലക്കാട് കൊടുവായൂരിനടുത്ത് വെന്പല്ലൂര്‍ നിവാസികളാണ് ഇവരൊക്കെ, കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ഇല്ലാതെ മിക്കവരുടെയും ശരീരം നിറയെ കുരുക്കളും ചുവന്ന് തടിച്ച പാടുകളുമാണ്, ഒന്നോ രണ്ടോ പേരില്‍ കണ്ട് തുടങ്ങിയപ്പോള്‍ എന്തോ അലര്‍ജി എന്നല്ലാതെ കാര്യം എന്താണെന്ന് ഇവര്‍ക്കും മനസിലായിരുന്നില്ല. വെന്പല്ലൂരിലെ പല വീടുകളിലും വിരുന്നിനെത്തുന്നവരില്‍ പോലും പെട്ടന്ന് തൊലിപ്പുറത്ത് അലര്‍ജി വരാന്‍ തുടങ്ങിയപ്പോഴാണ് ഡോക്ടറെ കണ്ട് ചികിത്സ തേടിയത്. വിഷമരുന്നു മൂലമുണ്ടായ അലര്‍ജിയാണെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ മാവിന്‍തോപ്പില്‍ തളിച്ച വിഷമരുന്നാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു പരിസരവാസികള്‍ വിലക്കിയതോടെ മരുന്നുതളിക്കുന്നത് രാത്രിയിലായി. മരുന്ന്പ്രയോഗം ഭാവിയില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമോ എന്ന ആശങ്കയിലാണ് പരിസരവാസികള്‍. asianetnews.tv
Subscribe to:
Post Comments (Atom)
No comments:
Post a Comment