Tuesday, December 16, 2014

Fasil Shajahan പതിവു പോലെ ഖത്തറില്‍ ഇക്കുറിയും ഒരു വിളവെടുപ്പു നടത്തി. കര്‍ഷക വേഷത്തില്‍ എന്നോടും സഹയോടും ഒപ്പം റോവെല്‍ പങ്കെടുക്കുന്ന ആദ്യത്തെ വിളവെടുപ്പെന്ന സന്തോഷം കൂടിയുണ്ട് ഇപ്രാവശ്യം. ഒരൊറ്റ സെന്ററില്‍ ടെറസ്സ് അടക്കം ഉപയോഗിച്ച് നടത്തുന്നു ഇച്ചിരിപ്പോന്ന ഒന്നിനെ കൃഷിയെന്ന് വിളിക്കാമോ എന്നറിയില്ല, പക്ഷെ അല്പമെങ്കിലുമായ ആ പച്ചപ്പു കണ്ണിനു തരുന്ന കുളിരോന്നു വേറെ തന്നെ. മറ്റൊന്നും കൊണ്ടല്ല, ഓരോ മലയാളിയുടെ നാഡീ ഞരമ്പുകളിളും പച്ചപ്പിനോടൊരു ഒരു തൃഷ്ണയുണ്ട്, അതിനായുള്ള തേട്ടമുണ്ട്. ഇത്രയേറെ ആഗ്രഹമുണ്ടായിരുന്നിട്ടും ഓരോ മലയാളിയില്‍ നിന്നും കൃഷിയെന്ന ഭാഗ്യം അന്യം നിന്നു പോകുന്നത് എന്തോ ശാപം പോലെ തോന്നാറുണ്ട്. പ്രത്യേകിച്ചും പ്രവാസികളുടെ സ്വപ്നങ്ങളില്‍ ഒരു വലിയ പറമ്പും അതില്‍ അല്പം കൃഷിയും ഇല്ലാതിരിക്കില്ല. നാടകലുമ്പോള്‍ നന്നായറിയുന്ന നന്മകളില്‍ നനഞ്ഞു നില്‍ക്കുന്ന പച്ചിലകളും മണ്ണും തന്നെയാവും അവനെ വേട്ടയാടുന്നത്. സന്തോഷ പൂര്‍വ്വം ....കൃഷി ഗ്രൂപ്പ് കൂട്ടായ്മ.



via Krishi(Agriculture) http://ift.tt/1DEKKin

1 comment: