via Krishi(Agriculture) http://ift.tt/1uO2oqC
Tuesday, December 16, 2014
IBC കണ്ടെയ്നർ ഉപയോഗിച്ച് ഒരു ചെറിയ അക്വാപോണിക്സ് യൂണിറ്റ് നിർമ്മിക്കുകയുണ്ടായി. നിർമ്മാണത്തിന്റെ വിവിധ വശങ്ങൾ ബ്ലോഗിൽ പടമാക്കിയിട്ടുണ്ട്. പിലോപ്പിയും വാളയുമാണ് ഇപ്പോൾ ടാങ്കിൽ നിക്ഷേപിച്ചിരിക്കുന്നത്. 50 ഓളം മീനുകൾ നിക്ഷേപിച്ചതിൽ 20-ഓളം എണ്ണം ദുരൂഹമായ സാഹചര്യത്തിൽ മൃതിയടഞ്ഞു :(. ഡമ്മി ഇട്ടു നോക്കാൻ മമ്മൂട്ടിയെ ഏർപ്പാടാക്കിയിട്ടുണ്ട്. പിച്ച് 7 ന് അടുത്താണ്. നൈട്രിഫിക്കേഷൻ സൈക്കിൾ എന്തുകൊണ്ടോ ഇതുവരെ തുടങ്ങിയിട്ടില്ല. പീപ്പോണീക്സ് എല്ലാം ട്രൈ ചെയ്തിരുന്നു :) കൃഷി ഭവനിൽ നിന്നും വിതരണം ചെയ്ത ശീതകാല പച്ചക്കറിത്തൈകളാണ് ഗ്രോ ബെഡിൽ നട്ടത്. അവ നന്നായി വളർന്നു വരുന്നു. തണ്ടിന്റെ കനം സാധാരണയെക്കാൾ കുറച്ച് കുറവാണെന്നു തോന്നുന്നു.. ആഴ്ച തോറുമുള്ള അപ്ടേറ്റ്സ് ബ്ലോഗിൽ പബ്ലിഷ് ചെയ്യുമായിരിക്കും, തോന്ന്യാൽ :)
Subscribe to:
Post Comments (Atom)
No comments:
Post a Comment