കൃഷി സുഹൃത്തുക്കളേ ഇന്ന് നല്ലതിരക്കിലായിരുന്നു പറമ്പില്‍ ഒരു ബോര്‍ വെല്‍ കുഴിക്കലുമായി ഏതായാലും ഇറങ്ങിത്തിരിച്ച കാര്യം വിജയിച്ചു നല്ലവെള്ളം ഉണ്ട്. കൃഷിഭവനും ബ്ലോക്ക് പഞ്ഞയത്തിനുമായ് പറമ്പില്‍നിന്നും 10 സെന്‍ട് സ്ഥലം പാട്ടത്തിനു കൊടുത്തിരുന്നു അതവര്‍ നിരത്തി റടിയാക്കിയിട്ടുണ്ട് ഒരു പോളി ഹൌസ് നിര്‍മിക്കുവാന്‍. സത്യത്തില്‍ പോളി ഹൌസിനോട് എനിക്ക് താല്പര്യം ഇല്ല പക്ഷേ തൈകള്‍ ഉണ്ടാക്കുവാന്‍ ആയതിനാല്‍ പ്രശ്നം ഇല്ല കൂടാതെ അടുക്കള ക്രിഷിക്കാര്‍ക്ക് തൈകള്‍ ലഭിക്കുമല്ലോ, വര്‍ഷത്തില്‍ രണ്ടരലക്ഷം തൈകള്‍ ഉണ്ടാക്കുകയാണ് ഇവരുടെ ലക്‌ഷ്യം ഇതു ഗുണകരമാകും. നമുക്ക് വിത്ത് പോലെ തന്നേ തൈകളും കൊടുക്കാമല്ലോ അടുത്തുള്ളവര്‍ക്കും കൂടാതെ ഗ്രൂപുകളുടെ മീറ്റുകള്‍ നടക്കുമ്പോള്‍ അവിടെയും. നമ്മള്‍ ബോര്‍ വെല്‍ അടിച്ചതുകൊണ്ട് ഇവര്‍ക്കും വെള്ളത്തിനു പ്രശ്നം ഇല്ല കൂടാതെ എന്ടെ മുളകുകള്‍ എല്ലാം ഇതിനടുതേക്ക് മാറ്റി ഒന്ന് വിപുലമാക്കുകയും ചെയ്യാം .
No comments:
Post a Comment