മല്ലി ഇലയും ജെര്ജീറും ഇന്ന് വിളവെടുക്കാന്‍ തുടങ്ങി കൂടെ രണ്ട് കുക്കംബറും അല്‍പ്പം കൂസയും പറിച്ചു.....നന്നായ് പൊടിച്ച ചാണകം, മണ്ണ് , styrofoam പൊടിഇവമൂന്നും നന്നായ് മിക്സ് ചെയ്യുക കൂടുതല്‍ വിത്ത് പാകിയ ശേഷം ചകിരി ചോര്‍ മണ്ണിന് പകരം വിത്തിന് മുകളില്‍ ഇട്ടുകൊടുക്കുക (കനം കുറച്ചു)അതിന് ശേഷം വെള്ളം നന്നായ് സ്പ്രേ ചെയ്യുക അതിന് മീതെ പുതയായ് വൈക്കോല്‍sപോലുള്ള പുല്ലോ സവാള വരുന്ന ചാക്കോ ഇട്ടുകൊടുക്കാം ദിവസവും രണ്ട് നേരം നനക്കണം 10 മുതല്‍ 20 ദിവസം കൊണ്ട് വിത്ത് മുളക്കും വിത്ത്t മുളച്ചാല്‍ പുതമാറ്റാം ചെടിക്ക് ഒരു ഇന്ജ് പൊക്കമായാല്‍ ഫിഷ് അമിനോ 60 ഇരട്ടി വെള്ളം ചേര്‍ത്ത് അഞ്ചു ദിവസത്തില്‍ ഒരിക്കല്‍ മണ്ണും ഇലയും നന്നായ് നനയും വിധം സ്പ്രേ ചെയ്യുക അങ്ങനെ 3 തവണ ചെയ്യുക പിന്നീട് വെള്ളം മാത്രം മതി എപ്പോഴും മണ്ണിന് നനവ് വേണം എന്നാല്‍ വെള്ളം കെട്ടിനില്ക്കാന് പാടില്ല (വിത്ത് കൂടുതല്‍ പാകുമ്പോള്‍ കൂടുതല്‍ ചെടികള്‍ ഉണ്ടാകുകയും ചെടികള്‍ മറിയാതെ നില്‍ക്കുകയും ചെയ്യും) ആവശ്യാനുസരണം ഒരു സൈടില്‍നിന്നും പറിച്ച് എടുക്കുകയോ മുറിച്ച് എടുക്കുകയോ ചെയ്യാം അധികം മൂക്കാതെ വിളവെടുത്താല്‍ നല്ല മണവും സ്വാദും കൂടുതല്‍ കിട്ടും.
No comments:
Post a Comment