ഇന്നലെ ഓഫീസിൽ ഇരിക്കുൻബോൾ രണ്ടെ ചെറുപ്പക്കാർ വന്നു. മീറ്റർ പയർ വിത്ത് തരുമോ എന്നാണവർ ചോദിച്ചത്. 20 നും 25 നും പ്രായമുള്ള അവരോട് എന്റെ അടുത്ത് പയർ വിത്തുള്ളത് എങ്ങനെ അറിഞ്ഞു എന്നു ചൊദിച്ചപ്പോൾ ഫൈസ് ബുക്ക് പൊസ്റ്റ് കണ്ടു എന്നു പറഞ്ഞു. കുറ്റിപ്പുറത്തിനടൂത്തുള്ള മാണൂരിലുള്ളവരാണുഅവർ. ക്രിഷി ചെയ്യാനുള്ള ആ കുട്ടികളുടെ ആഗ്രഹം എന്നെ വല്ലതെ സന്തോഷിപ്പിച്ചു. അവർക്ക് ക്രിഷി ഗ്രൂപ്പ് പരിചയപ്പെടുത്തി. വിത്തും കൊടുത്ത് വിട്ടു ഒരാൾ ഹസ്സൻ ഷാ മാണൂർ. രണ്ടാമത്തെയാൾ ഫൈറു മാണൂർ. കവർ വേഗം അയച്ചാൽ വിത്ത് കിട്ടും . ഇന്നു ഒരു വിദ്യാർതിയുടെ പാരന്റ്സ് ( റാസൽ കൈമയിൽ ജോലി ചെയ്യുന്ന) വന്നു അവർക്കും കൊടുത്തു. ആവശ്യക്കാർ ഏറിയതിനാൽ ഇനിയുള്ളത് എല്ലാം വിത്തിനായി നിറുത്തിയിട്ടുണ്ട്.
No comments:
Post a Comment