വയലും വീടും കർഷക മേള -പാലക്കാട് -ചിറ്റൂര് -പൊൽപ്പുള്ളി -അത്തിക്കോട് അപ്പോ,പാലക്കാട്ടെ പൊൽപ്പുള്ളി ഒരുങ്ങിക്കഴിഞ്ഞു .ഫെബ്രുവരി 22 ന് ഞായറാഴ്ച നടക്കാനിരിക്കുന്ന മുഖ പുസ്തകക്കർഷക മഹാ മേളക്ക് വേണ്ടി .ട്രെയിൻ വഴി വരുന്ന ഇമ്മളെ പോലുള്ള പാവങ്ങൾക്ക് ഒലവക്കോട്ടിറങ്ങി നേരെ ബസ്സ് പിടിക്കാം .പാലക്കാട് സ്റ്റെഡിയം ബസ് സ്റ്റാന്റിലേക്ക് .അവിടെ നിന്ന് കൊടുമ്പ് വഴി ചിറ്റൂർ ബസ്സിൽ കയറി പൊൽപ്പുള്ളി അത്തിക്കോട് ജംഗ്ഷൻ ഇറങ്ങിയാൽ എത്തി .അവിടെ തന്നെ നമ്മുടെ ബാബു ഓഡിട്ടോറിയം . രാവിലെ ഒൻപതിന് തന്നെ തുടങ്ങൂല്ലോ പരിപാടികൾ ....മിസ്സ് നിളാ ഗൗരിയുടെ ഉണർത്തു പാട്ടോടെ തുടക്കം കുറിക്കുന്ന മേളയിൽ അധ്യക്ഷത വഹിക്കുന്നത് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ജൈവ കൃഷിക്കാരനുമായ അഡ്വ .ടോണി തോമസ് .സ്വാഗത ഭാഷണം വയലും വീടും അഡ്മിൻ ശനൂജ് ഷാഹുൽ പൊന്നാ തോട്ടം . ഉത്ഘാടനം ,ചിറ്റൂർ MLA ബഹുമാനപ്പെട്ട എ .കെ അച്യുതൻ അവർകൾ .മുഖ്യ ഭാഷണം ,ജൈവ കൃഷിയുടെ കുലപതിയായ സർവ്വ ശ്രീ കെ .വി ദയാൽ സാർ .......... ചടങ്ങിനു ആശംസകളോടെ ബഹുമാനപ്പെട്ടവർ .................... കെ പ്രസീത പ്രസി.പൊൽപുളളി ഗ്രാമ പഞ്ചായത്ത് . SP MANJU .കൃഷി ഓഫീസർ പൊൽപുള്ളി . കനക ദാസ് ICസെക .CPIM . M.ഷാജി മണ്ഡലം പ്രസി .INC. K കൃഷ്ണ ദാസ് ഡയരക്ടർ P.D.C BANK MK.രാമ ചന്ദ്രൻ .പ്രസിഡന്റ് പൊൽപുള്ളി A.I.R.C.S. A.ചെന്താമരാക്ഷൻ .പ്രസിഡണ്ട് .നാളികേര വികസനം ELPULLY GRAAMA PANCHAAYATTHU. 1PM.ഉച്ച ഭക്ഷണം ...പ്രകൃതി ജീവന സമിതി സ്വന്തം പാടത്ത് വിളയിച്ച ഞവര നെല്ലിന്റെ അരിയും നാടൻ കറികളും മറ്റ് ഉപദംശങ്ങളുമായി . പായസം -വേവിക്കാത്ത പഴങ്ങൾ ഉപയോഗിച്ച് .............. 1.30 മുതൽ 2.30 വരെ V.F.PC.K സാരഥി ശ്രീ ദീപൻ വെളുമ്പത്ത് നയിക്കുന്ന കൃഷി പാഠം . 2.30 മുതൽ 3 വരെ വയലും വീടും കൂട്ടായ്മയുടെ കൃഷി കാര്യങ്ങളുടെ അവതരണം .വയലും വീടും അഡ്മിൻ സജി .M.K .എറണാകുളം . 3 മണിക്ക് .''മണ്ണറിവ് '' കൃഷിയിട സന്ദർശനം . സമാപനം ............. -> വിവിധയിനം നാടന്‍ കന്നുകാലികള്‍, മരയടി കാളകള്‍, കുതിരകള്‍, തമിഴ്നാട് അങ്ക കോഴികളടക്കം വിവിധ തരത്തിലുള്ള കോഴികള്‍, കാടകള്‍, വളര്‍ത്തു പക്ഷികള്‍, വിവിധ തരത്തിലുള്ള പച്ചക്കറികള്‍, വര്‍ണ്ണ വൈവിധ്യമാര്‍ന്ന പൂക്കളും ചെടികളും. -> ജൈവ രീതിയിലുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിവരണങ്ങളും. -> പുരാതന കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും പ്രവര്‍ത്തന വിശദീകരണവും. -> കാര്‍ഷികാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള വിവിധ വാഹനങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും. -> കൃഷിയാവശ്യങ്ങള്‍ക്കുള്ള ഡ്രിപ് ഇറിഗേഷന്‍ സിസ്റ്റവും അനുബന്ധ ഉപകരണങ്ങളുടെ പ്രദര്‍ശനവും വിശദീകരണവും. -> കാര്‍ഷിക പരിചയവും സൗജന്യ വിത്ത് വിതരണവും - വിത്തും വളവും കൈകാര്യം ചെയ്യുക വഴി വയലിലെയും വീട്ടിലെയും വിവിധ കാര്‍ഷിക രീതികള്‍ നേരിട്ട് മനസ്സിലാക്കാം.. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഷനോജ് പാലക്കാട് - +91 9995 565234, + 91 7558 077900 ഇസ്മയില്‍ അത്തോളി - + 91 9995 825285 മോനി റൗഫ് - + 91 9895 488140 കാര്‍ഷിക മേളയിലേക്ക് എത്തിച്ചേരുവാനുള്ള വിവരങ്ങള്‍ക്കായി ഈ ലിങ്ക് കാണുക http://ift.tt/1vnbkna Vayalum Veedum / വയലും വീടും ചുരുക്കത്തിൽ കാര്യങ്ങൾ ഇങ്ങനെ ഒക്കെ ............പ്രിയ കർഷകക്കൂട്ടുകാരുടെ സഹകരണവും സജീവ സാനിധ്യവും പ്രതീക്ഷിച്ച് കൊണ്ട് സ്നേഹ പൂർവ്വം ....
No comments:
Post a Comment