via Krishi(Agriculture) http://ift.tt/1wf0wfy
Thursday, October 23, 2014
ദശഗവ്യം / ========\ ചേരുവകള്‍:-1)ചാണകം 7 kg 2)നെയ്യ് 1kg 3)ഗോമൂത്രം 10 lr 4) തൈര് 2lr 5)പാല്‍ 3 lr 6)വെള്ളം 10 lr 7 )കരിക്കിന്‍വെള്ളം 3lr 8)ശര്‍ക്കര 3kg 9)പൂവ്വന്‍ പഴം 12 10)ആരോമാറ്റിക് പ്ലാന്റ്സ് (കൊങ്ങിണി പച്ച,തുമ്പ,ആത്തയില, നാറ്റപ്പൂച്ചെടി,കിരിയാത്ത്,ബോഗന്‍വില്ല, കരിനൊച്ചി,എരിക്ക്,ആര്യവേപ്പ് ,കാഞ്ഞിരം,പെരുവലം മുതലായവ ) 7kg പുതിയ ചാണകത്തിലേയ്ക് ഒരു കിലോ നെയ്യ് നന്നായി കൂട്ടിയോജിപ്പിച്ച് രണ്ടു ദിവസം വയ്കുക.അതിനുശേഷം ഈ മിശ്രിതത്തിലേയ്ക് 10 ലിറ്റര്‍ ഗോമൂത്രവും,പത്തുലിറ്റര്‍ വെള്ളവും ഒഴിയ്കുക .വ്രുത്തിയുള്ള വലിയ ഒരു പ്ലാസ്റ്റിക് ഡ്രമ്മില്‍ മിശ്രിതം പുളിക്കാനായി 15 ദിവസം വയ്കുക . അതിനു ശേഷം 3 മുതല്‍ 9 വരെയുള്ള ചേരുവകള്‍ ചേര്‍ത്തു നന്നായി യോജിപ്പിയ്കുക.ഈ മിശ്രിതം 25 ദിവ ത്തേയ്ക് അനക്കാതെ മൂടിവയ്കുക . ഈ കാലയളവില്‍ ഉപകാരപ്രദമായ പലതരംബാക്റ്റീരിയകളും,കുമിളുകളും മിശ്രിത ത്തില്‍ വളര്‍ന്ന് പരുവ പ്പെട്ടി രി യ്കും.ആരോമാറ്റിക് പ്ലാന്റ്സിന്റെ അഞ്ചിനം സസ്യങ്ങളുടെ ഇലകള്‍ അരച്ച നീരും,ഗോമു്രവും1:1 അനുപാതത്തില്‍ തയ്യാറാക്കിയ പുതിയ മിശ്രിതം പഴയ മിശ്രിതത്തിലേയ്ക് (1lr ഗോമൂത്രവും+1lr.പച്ചി ല അരച്ച നീരുംചേര്‍ത്തത് 1lr.ലായനിയ്ക് 5lr. നേരത്തേ തയ്യാറക്കി വച്ചിട്ടുള്ള പഴയ ലായനി )1:5 അനുപാതത്തില്‍ ചേര്‍ത്ത് 20 ദിവസം കൂടി പുളിപ്പിയ്കാന്‍ വയ്കുക .ദിവസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം ഇളക്കി കൊടുക്കണം. ഉപയോഗവും,പ്രയോജനവും:-ആഴചയില്‍ ഒരുപ്രാവശ്യം 3% വീര്യത്തില്‍ ചെടികളില്‍ തളിയ്കാം . ഇലപ്പുള്ളി ,കരിച്ചില്‍ ,വെള്ള പൂപ്പല്‍ അഴുകല്‍,തുരുമ്പ് രോഗം മുതലായ രോഗങ്ങളില്‍ നിന്നുംഎഫിഡ്,ത്രിപ്സ്, വെള്ളീച്ച,മണ്ടരി,പുല്‍ച്ചാടികള്‍,തുടങ്ങിയ കീടങ്ങളില്‍ നിന്നും ചെടികളെ രക്ഷിയ്കാം. ======= പഞ്ചഗവ്യം ചാണകം5 kg,ഗോമൂത്രം 5 lr., പാല്‍ 3 lr.,തൈര് 3lr.,നെയ്യ് 1 kg.,ചാണകം നെയ്യുമായി നന്നായി കുഴയ്കുക.ഈമിശ്രിതത്തിലേയ്ക് ഗോമൂത്രം ചേര്‍ത്തിളക്കിയതിനു ശേഷം തൈരു ചേര്‍ത്തിളക്കുക. പുതിയതായി കറന്നെടുത്ത പാലും കൂടി ചേര്‍ത്ത് മിശ്രിതം കാറ്റ് കടക്കാ തെ അടച്ച്15 ദിവസം പുളിക്കാനായി വയ്കുക .എല്ലാ ദിവസവും ഇളക്കി കൊടുക്കണം .ഒരുലിറ്റര്‍ പഞ്ചഗവ്യം 10 ലിറ്റര്‍ വെള്ത്തില്‍ നേര്‍പിച്ച് വൈകുന്നേരം ഇലകളില്‍ തളിച്ചു കൊടുക്കാം .രണ്ടു മാസം സൂകഷിച്ചു വയ്കാം . ഇത് കീടങ്ങളേയും, കുമിളു കളേയുംനിയന്ത്രിക്കാന്‍ സഹായി യ്കുന്നും.അന്തരീക്ഷനൈട്രജനെ ആഗിരണം ചെയ്യുന്നതിനും സഹായകമാണ്.കൂടുതല്‍ പൂവ്വും,കായ്യും ഉണ്ടാകുന്നതിനും പ്രത്യുല്‍പാദനത്തിനും,മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനു കള്‍,ബാക്റ്റീരിയ,ഹോര്‍മോണുകള്‍ തുടങ്ങിയവ നല്ല പങ്കു വഹിയ്കുന്നു. (പഞ്ച ഗവ്യത്തില്‍ ഒരുകിലോ ശര്‍ക്കര കൂടി ചേക്കുന്നത് നല്ലതാണ് )
Subscribe to:
Post Comments (Atom)
No comments:
Post a Comment