via Krishi(Agriculture) http://ift.tt/1rqDMCy
Thursday, October 23, 2014
ആറ്റു വാള പുതു മഴ പെയ്തു തോടുകളിലും പുഴകളിലും നല്ല ഒഴുക്കുള്ള സമയത്ത് ഒഴുക്കിനെതിരെ നീന്തി വരുന്ന ഒരു ശുദ്ധ ജല മത്സ്യമാണ് ആറ്റു വാള . "കാശിനെട്ടു" എന്ന മലയാള മൊഴി "കാഷ്യുനട്ട്" എന്നാക്കിയതുപോലെ സായിപ്പ് നമ്മുടെ ആറ്റു വാളയെയും മാറ്റി വാളഗോ ആറ്റു (wallago attu)എന്ന ഇന്ഗ്രീസ് പേരിലാക്കിയെന്നു കഥ വളരെ വലുപ്പം വയ്ക്കുന്ന ആറ്റു വാളക്ക് ഏതാണ്ട് 2.5 മീറ്റർ വരെ നീളവും 30 കിലോ തൂക്കവും വരെയുണ്ടാകാം .ശരിക്കും ഒരു മാംസാഹാരപ്രിയനായ ഇതിനെ ചൂണ്ടയിൽ ജീവനുള്ള ചെറിയ തവള,മറ്റു മത്സ്യങ്ങൾ ഇവയെ കോർത്തിട്ടു ആറ്റിന് കുറുകെ വെള്ളത്തിൽ വലിച്ചുകെട്ടിയ ചൂണ്ടകൾ ഉപയോഗിച്ച് പിടിച്ച്ചുരുന്നതായി ഞാൻ ഓർക്കുന്നു . വല വീശിപ്പിടിച്ചപ്പോൾ വല വലിച്ചെടുക്കുമ്പോൾ വലയുടെ തൊടു വളയഭാഗത്തേക്ക് ശക്തിയായി കുതിച്ചെത്തിയപ്പോൾ വലക്കാരനു നെഞ്ചില ഇടി കിട്ടി ബോധരഹിതനായി എന്നൊരു കഥയും ഞാൻ കേട്ടിട്ടുണ്ട് വളരെ രുചികരമായ ആറ്റുവാളക്കറി പണ്ട് മദ്ധ്യതിരുവിതാങ്കൂറിലെ കൃസ്ത്യാനികളുടെ കല്യാണ സദ്യക്ക് വിശിഷ്ട വിഭവം ആയിരുന്നത്രെ (ആറ്റുവാളത്തലക്കറി ഈ ഭാഗങ്ങളിലെ കള്ളുഷാപ്പുകളിലും ഇഷ്ട വിഭവം ആയിരുന്നു. )
Subscribe to:
Post Comments (Atom)
No comments:
Post a Comment