Tuesday, February 10, 2015

കേരളത്തിന്റെ കാര്‍ഷികാസ്ഥനവും അഭിമാനവുമായ പാലക്കാട് ചിറ്റൂര്‍ റോഡിലെ കാര്‍ഷിക ഗ്രാമമായ പൊല്‍പ്പുള്ളിയില്‍ വയലും വീടും കുടുംബങ്ങള്‍ക്ക് ഒത്തുകൂടുവാന്‍ വേദിയൊരുങ്ങുകയാണ്.. പാലക്കാടന്‍ മരമടി കാളകളുടെയും അങ്കക്കോഴികളുടെയും ശൗര്യവും, കുതിരകളുടെയും മറ്റു നാടന്‍ പശുക്കള്‍, വിവിധങ്ങളായ ആടുകള്‍, കോഴികള്‍, താറാവുകള്‍, കാടകള്‍ തുടങ്ങിവയെ നേരിട്ട് പരിചയപ്പെടാനുള്ള അവസരത്തോടൊപ്പം വിവിധ തരത്തിലുള്ള കാര്‍ഷികാവശ്യങ്ങള്‍ക്ക് വേണ്ട വാഹനങ്ങളുടെയും യന്ദ്രങ്ങളുടെയും ജലസേചന ഉപകരണങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും... കൂടാതെ വൈവിധ്യമേറിയ വിത്തുകളുടെയും ചെടികളുടെയും പക്ഷികളുടെയും കാര്‍ഷിക പുരാവസ്തുക്കളുടെയും പ്രദര്‍ശനവും കാര്‍ഷിക രംഗത്തെ പ്രശസ്തരായ വിദഗ്ദരുടെ പരിശീലന പരിപാടികളും.. ഫെബ്രുവരി 22 ഞായര്‍ രാവിലെ 9മണി മുതല്‍ വൈകീട്ട് 6 മണി വരെ നീളുന്ന കാര്‍ഷിക മേളയോടനുബന്ധിച്ചു അത്തിക്കോട് ബാബു ഓഡിറ്റോറിയത്തില്‍ വെച്ച് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ജൈവ കര്‍ഷകനുമായ ശ്രീ ടോണി തോമസ്‌ എന്നവരുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതു പരിപാടി ബഹുമാനപ്പെട്ട ചിറ്റൂര്‍ എം എല്‍ എ കെ അച്ചുതന്‍ ഉല്‍ഘാടനം ചെയ്യുന്നു. തുടര്‍ന്ന് കേരളത്തിലെ ജൈവ കൃഷിയുടെ ആചാര്യനും പ്രഭാഷകനുമായ ശ്രീ കെവി ദയാല്‍, വി എഫ് പി സി കെ സാരഥി ശ്രീ ദീപന്‍ വെളമ്പത്ത്, പ്രശസ്ത ജൈവ കര്‍ഷകനായ ടി ആര്‍ സന്തോഷ്‌, പ്രഥമ കര്‍ഷകോത്തമ അവാര്‍ഡ് ജേതാവ് ശ്രീ വാസുദേവന്‍, മികച്ച പാടശേഖര സമിതി സെക്രട്ടറി ദിവാകരന്‍, പെരുമാട്ടി പഞ്ചായത്തിലെ പോളി കൃഷി വിദഗ്ദ ശ്രീമതി മഞ്ജു തുടങ്ങി കേരളത്തിലെ കാര്‍ഷിക രംഗത്തെ വിവിധ നായകന്മാര്‍ പങ്കെടുക്കുന്നു. പണപ്പിരിവില്ലാതെ തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ മഹത്തായ ജൈവ കാര്‍ഷിക മേളയിലേക്ക് പ്രിയപ്പെട്ടവരുടെ സാജീവ സാന്നിധ്യം മുന്‍കൂട്ടി ഉറപ്പു വരുത്തുക. കാര്യപരിപടികളില്‍ നിന്നും ചിലത്... -> മുഖ്യപ്രഭാഷണം - വിഷയം - കാര്‍ഷിക വിദ്യാഭ്യാസവും ആരോഗ്യവും, ശ്രീ. കെ വി ദയാല്‍, പ്രമുഖ കാര്‍ഷിക ശാസ്ത്രഞ്ജന്‍ - ആലപ്പുഴ -> പഠന ക്ലാസ്. വിഷയം - ജൈവ കൃഷിയുടെ നൂതന പ്രവണതകള്‍, ശ്രീ. ദീപകുമാര്‍ വി. എസ് (ദീപന്‍ വെളമ്പത്ത്) അസിസ്റ്റന്റ് മാനേജര്‍, വെജിറ്റബിള്‍ ആന്‍ഡ്‌ ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ - കേരളം. -> കാര്‍ഷിക രംഗത്ത് വയലും വീടും കൂട്ടായ്മയുടെ കാര്‍ഷിക കാര്യങ്ങളുടെ അവതരണം - സജി എം കെ - ഏറണാകുളം. അഡ്മിന്‍ - വയലും വീടും. -> പാലക്കാട് പ്രകൃതി ജീവന സമിതി തയ്യാറാക്കുന്ന ഞവര അരിയും ജൈവ പച്ചക്കറികളും ചേര്‍ന്നുള്ള ഉച്ച ഭക്ഷണവും ഒപ്പം ഒട്ടും വേവിക്കാതെ ജൈവ രീതിയില്‍ തയ്യാറാക്കിയ പഴങ്ങള്‍ കൊണ്ടുള്ള പഴപ്പായസം, മല്ലിക്കാപ്പി, റാഗിക്കാപ്പി, ജാപ്പിച്ചായ തുടങ്ങിയവയും. -> വിവിധയിനം നാടന്‍ കന്നുകാലികള്‍, മരയടി കാളകള്‍, കുതിരകള്‍, തമിഴ്നാട് അങ്ക കോഴികളടക്കം വിവിധ തരത്തിലുള്ള കോഴികള്‍, കാടകള്‍, വളര്‍ത്തു പക്ഷികള്‍, വിവിധ തരത്തിലുള്ള പച്ചക്കറികള്‍, വര്‍ണ്ണ വൈവിധ്യമാര്‍ന്ന പൂക്കളും ചെടികളും. -> ജൈവ രീതിയിലുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിവരണങ്ങളും. -> പുരാതന കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും പ്രവര്‍ത്തന വിശദീകരണവും. -> കാര്‍ഷികാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള വിവിധ വാഹനങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും. -> കൃഷിയാവശ്യങ്ങള്‍ക്കുള്ള ഡ്രിപ് ഇറിഗേഷന്‍ സിസ്റ്റവും അനുബന്ധ ഉപകരണങ്ങളുടെ പ്രദര്‍ശനവും വിശദീകരണവും. -> കാര്‍ഷിക പരിചയവും സൗജന്യ വിത്ത്‌ വിതരണവും - വിത്തും വളവും കൈകാര്യം ചെയ്യുക വഴി വയലിലെയും വീട്ടിലെയും വിവിധ കാര്‍ഷിക രീതികള്‍ നേരിട്ട് മനസ്സിലാക്കാം.. -> കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഷനോജ് പാലക്കാട് - +91 9995 565234, + 91 7558 077900 ഇസ്മയില്‍ അത്തോളി - + 91 9995 825285 മോനി റൗഫ് - + 91 9895 488140



via Krishi(Agriculture) http://ift.tt/1zslVOa

No comments:

Post a Comment