Thursday, November 27, 2014

ഇത് നമ്മുടെ പാവം ചുരക്ക. പക്ഷെ കാണുന്ന പോലെ അത്ര പാവമല്ല കേട്ടോ.ആയുര്‍വേദത്തിലെ ഒരു വന്പനാണിവന്‍. വാത പിത്ത ദോഷങ്ങള്‍ മാറ്റാന്‍ ഉത്തമന്‍.ഇദ്ദേഹത്തിന്റെ ഉപയോഗങ്ങള്‍ ഒന്ന് നോക്കാം. മഞ്ഞപ്പിത്തം പോലെ കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് ഇതിന്റെ നീര് ഒരൌഷധമാണ്. പ്രമേഹം,ദുര്‍മേദസ്, കൊളസ്റെരോള്‍, തുടങ്ങിയവ നിയന്ത്രിക്കാനും ചുരക്ക നീരുപയോഗിക്കാം. മലബന്ധം അകറ്റാനും ധാരാളം മൂത്രം പോകാനും ചുരക്ക കഴിക്കുന്നത് നല്ലതാണ്.ഇതില്‍ തയാമിന്‍, വിടമിന്‍ സി,സിങ്ക്,ഇരുന്പ്, മഗ്നീഷ്യം മുതലായവ അടങ്ങിയിരിക്കുന്നു.100 ഗ്രാം ചുരക്കയില്‍ 12 കലോറി മാത്രം ഉള്ളതിനാല്‍ ഭാരം കുറക്കാനാഗ്രഹിക്കുന്നവര്‍ക്ക് ധാരാളം കഴിക്കാം.വായിലെ പുണ്ണ്‍ , വായു ക്ഷോഭം തുടങ്ങിയവയ്ക്ക് ഇതിന്റെ നീര് ഒരു സിദ്ധൌഷധം! ഇനി ഒരു സൌന്ദര്യ രഹസ്യം. ചുരക്കയുടെ നീര് മുടി നരക്കുന്നതും ദന്ത രോഗങ്ങളും അകറ്റുന്നു, കഷണ്ടി കുറക്കുന്നു. തീര്‍ന്നില്ല ചുരക്ക മാഹാത്മ്യം. ചുരക്ക, ലൌക്കി,ദുധി എന്നുള്ള പേരിലൊക്കെ അറിയപ്പെടുന്നു.കുംഭ ചുരക്ക, കുടുക്ക ചുരക്ക എന്ന രണ്ടു തരമാണ് കേരളത്തില്‍ കണ്ടു വരുന്നത്. മാറ്റം ആകൃതിയില്‍ മാത്രം,സ്വാദില്‍ ഇല്ല. ചുരക്ക പലവിധ കറികള്‍ക്കും ചപ്പാത്തിയിലും ഉപയോഗിക്കുന്നത് കൂടാതെ സ്വാദിഷ്ടമായ ദുധി ഹല്‍വയും ഉണ്ടാക്കാം. ഇത്ര വലിയവനായ ചുരക്ക വളര്‍ത്താന്‍ വളരെ എളുപ്പമാണ്. വിത്ത്‌ പാകി മുളര്‍പ്പിച്ചു പന്തലില്‍ കയറ്റി വിടാം, ചെടി ചട്ടികളിലോ ചാക്കിലോ വളര്‍ത്താം.പടര്‍ന്നു കയറാനുള്ള സൗകര്യം അത്യാവശ്യം.നല്ല നീര്‍ വാര്ച്ചയുള്ള മണ്ണാണ് ചുരക്ക കൃഷിക്ക് ഉത്തമം. വലിയ കീട ബാധയൊന്നുമില്ല. വള്ളി വീശി 8 അടി നീളം എത്തുമ്പോള്‍ തല നുള്ളി വിടുന്നത് കൂടുതല്‍ കായ് പിടിക്കാന്‍ സഹായിക്കുന്നു. ഇത്രയും വമ്പനെ ഇത്ര നിസ്സാരമായി വളര്താമെങ്കില്‍ ഒരു കൈ നോക്കുന്നോ?



via Krishi(Agriculture) http://ift.tt/1vT1xKq

No comments:

Post a Comment