Saturday, November 29, 2014

"ഇതാണ് മ്മടെ അത്തി മരം". അത്തി വിഭവം പോസ്റ്റു ചെയ്തത് മുതല്‍ മരം കാണാന്‍ ആവശ്യക്കാര്‍ ഏറെയാണ്‌. എങ്കില്‍ പിന്നെ അത് പോസ്റ്റിയിട്ടു ബാക്കി കാര്യം എന്ന് തീരുമാനിച്ചു. ഈ ഇനം അത്തി മരം ഇങ്ങിനെ തായ് മരത്തില്‍ ഉയര്‍ന്നു വളരാറില്ല. 5 നമ്പരിട്ട ചിത്രം ശ്രദ്ധിക്കുക. അതെ രൂപത്തില്‍ അടിയില്‍നിന്നു ചില്ലകള്‍ പൊട്ടി പടര്‍ന്നു വളരുകയാണ് പതിവ്. ഇതിന്‍റെ ഫലമായി കുറെ സ്ഥലം മുടങ്ങുന്നത് കൊണ്ട് മാത്രം ഈ മരം വെട്ടിക്കള്ളഞ്ഞവരുണ്ട്. ഞാന്‍ ഒരു പരീക്ഷണം എന്ന നിലക്ക് ഇത്തരത്തില്‍ അടിയില്‍ വന്ന കൊമ്പുകളൊക്കെ മുറിച്ചു കളഞ്ഞു. ഇക്കാണുന്ന ഉയരമായപ്പോള്‍ വളരാന്‍ വിട്ടു. അത് കൊണ്ട് എനക്ക് താഴെ സ്ഥലം മുടങ്ങിയില്ല. നല്ല തണലും കിട്ടും. 4 മുകളില്‍ നിന്നുള്ള ദൃശ്യമാണ്. ഈ രീതിയില്‍ എന്നും മുറ്റി നില്‍ക്കുന്ന വലിയ ഇലകള്‍ ഇതിന്‍റെ ഒരു പ്രത്യേകത. ഇതിന്റെ പരിസരത്ത് ശുദ്ധവായു യഥേഷ്ടം ലഭ്യമാകുമെന്ന് പറയേണ്ടതിലല്ലോ. അത്തി വിഭവം എലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.



via Krishi(Agriculture) https://www.facebook.com/890444327637803/posts/994217403927161

No comments:

Post a Comment