via Krishi(Agriculture) http://ift.tt/1BU1LU2
Tuesday, December 16, 2014
കേരളം രണ്ടായിരത്തി പതിനാറോടെ സമ്പൂര്‍ണ്ണ ജൈവ കൃഷിയിലേക്ക്, വട്ടംകുളത്ത് തുറന്ന സംവാദം 2016വോടെ കേരളം സമ്പൂര്‍ണ്ണ ജൈവ കൃഷി മേഖലയായി പ്രഖ്യാപിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. അരി, പച്ചക്കറി പോലുള്ള ഭക്ഷ്യ വസ്തുക്കളില്‍ മാരകമായ തോതില്‍ കീടനാശിനികളടങ്ങിയിരിക്കുന്ന മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ ഏവരേയും ഭയപ്പെടുത്തിയിരിക്കുകയാണ്. ഇതു മൂലമാകാം സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ജൈവ കൃഷിക്ക് പ്രചാരം നല്‍കുവാന്‍ മുന്നിട്ടിറങ്ങിക്കഴിഞ്ഞു. പക്ഷെ സമ്പൂര്‍ണ്ണ ജൈവ കൃഷി നടപ്പാക്കല്‍ അത്ര എളുപ്പമാണോ?. രാസവളത്തിനു പകരമായി വേണ്ടി വരുന്ന വര്‍ദ്ധിച്ച ജൈവ വളം ലഭ്യമാണോ?. രോഗ കീട ബാധ നിയന്ത്രിക്കുന്നതിനുള്ള പരിഹാരം ജൈവ കൃഷിയിലുണ്ടോ?, കൃഷി ചെലവു വര്‍ദ്ധിക്കുമോ?, വിളവു കുറയുമോ? തുടങ്ങിയ നിരവധി ആകാംക്ഷകള്‍ നമ്മുടെ കര്‍ഷകരുടെ മനസ്സിലുണ്ട്. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കുവാനും ജൈവ കൃഷി നടപ്പാക്കുവാന്‍ വേണ്ട തയാറെടുപ്പുകളുമെല്ലാം ചര്‍ച്ച ചെയ്യുവാനായി ഒരു തുറന്ന സംവാദം വട്ടംകുളത്തു സംഘടിപ്പിക്കുന്നു. കാര്‍ഷിക സര്‍വ്വകലാശാലയിലെ അസോസ്സിയേറ്റു ഡയറക്ടര്‍, കൃഷി വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, മാതൃക കൃഷിക്കാര്‍ എന്നിവരെല്ലാം ഈ ചര്‍ച്ചയില്‍ പങ്കെടുക്കും. തവനൂര്‍ എം എല്‍ എ ഡോ. കെ.ടി ജലീല്‍, ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ തുടങ്ങിയവരെല്ലാം ഈ സംവാദത്തല്‍ പങ്കെടുക്കും. 2014 ഡിസംബര്‍ 20 ന് വട്ടംകുളം സി.പി.എന്‍. യു.പി സ്ക്കൂളില്‍ പത്തര മണിക്ക് മണിക്ക് എല്ലാ എഫ്. ബി സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment