Wednesday, December 10, 2014

രുചിയേറൂം 'പര്‍വല്‍' (PARVAL) ഇന്നലെ ലുലുവിലാണിവനെ ആദ്യമായി കണ്ടത്‌. ഒറ്റ നോട്ടത്തില്‍ കോവയ്ക്ക എന്നേ തോന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ എന്തൊക്കെയോ വ്യത്യാസങ്ങള്‍. അരക്കിലോ വാങ്ങി വീട്ടില്‍ കൊണ്ടുവന്നു. മുറിച്ചുനോക്കിയപ്പോള്‍ കോവക്കായുമായി പുലബന്ധം പോലുമില്ല. അകം മഞ്ഞനിറം. വലിയ ഉരുണ്ട കുരുവിനു നിറം കറുപ്പ്‌. കട്ടിയുള്ള തൊലി ചെത്തി ചെറുതായി അരിഞ്ഞ്‌ തോരന്‍ വച്ചപ്പോള്‍ അപാര ടേസ്ട്. മുട്ട ചേര്‍ത്ത്‌ കുമിള് തോരന്‍ വച്ചതുപോലെ. കിടിലം എന്നു പറയാതെ വയ്യ. കുറച്ചുകൂടി വാങ്ങാന്‍ കഴിയാത്തതില്‍ കുറ്റബോധം. വിത്തുകള്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്‌. ചന്തുവിനെ തോല്പിക്കാനവില്ല മക്കളേ. ഇതിന്റെ മറ്റു പേരുകള്‍ അറിയാമെങ്കില്‍ കമന്റ് ചെയ്യണേ. ദയവുചെയ്ത് കോവക്കാ, പാവക്കാ എന്നൊന്നും ആരും കമന്ടരുതേ. വിവിധതതരം പാചകക്കുറിപ്പുകള്‍ സ്വീകരിക്കുന്നതാണ്.



via Krishi(Agriculture) http://ift.tt/1yOlLoC

No comments:

Post a Comment