Thursday, February 12, 2015

സര്‍ക്കാര്‍ തലത്തില്‍ കാര്‍ഷിക രംഗത്ത് സോഷ്യല്‍ മീഡിയക്ക് അംഗീകാരം. കേരള സര്‍ക്കാരിനു കീഴില്‍ കൃഷി, മൃഗസംരംക്ഷണം, ഫീഷറീസ് മേഖലകളിലെ ആശയ പ്രചരണത്തിനായി രൂപീകരിച്ചിട്ടുള്ള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എല്ലാവര്‍ഷവും കാര്‍ഷിക പത്രപ്രര്‍ത്തകര്‍ക്കുള്ള സംസ്ഥാന തല വര്‍ക്ക്ഷോപ്പ് ഈ വര്‍ഷം കല്‍പ്പറ്റ എം എസ് സ്വാമിനാഥന്‍ ഫൌണ്ടേഷനില്‍ വച്ച് ഈ മാസം 20,21,22 തീയതികളില്‍ നടത്തുകയാണ്. പത്രം, റേഡിയോ, ടെലിവിഷന്‍ മാദ്ധ്യമങ്ങളെ കേന്ദ്രീകരിച്ചാണ് ഇതുവരെ വര്‍ക്ക്ഷോപ്പ് നടക്കാറ്. മറ്റു മാദ്ധ്യമങ്ങളോടൊപ്പം നമ്മുടെ മാദ്ധ്യമ (സോഷ്യല്‍ മീഡിയ) ത്തെ ഈ വര്‍ഷത്തെ വര്‍ക്ക് ഷോപ്പില്‍ അംഗീകരിച്ചിരുക്കുന്നു. സോഷ്യല്‍ മീഡിയയില്‍ അവതരണം നടുത്തുവാന്‍ വട്ടംകുളം കൃഷി ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീര്‍ച്ചയായും ഇത് നമുക്കുള്ള അംഗീകാരമാണ്. നിങ്ങളുടെ ഓരോരുത്തരുടേയും പേരില്‍ ഞങ്ങള്‍ തീര്‍ച്ചയായും ആ ദൌത്യം ഏറ്റെടുക്കും.



via Krishi(Agriculture) http://ift.tt/1J2q72n

No comments:

Post a Comment