via Krishi(Agriculture) http://ift.tt/1J2q72n
Thursday, February 12, 2015
സര്‍ക്കാര്‍ തലത്തില്‍ കാര്‍ഷിക രംഗത്ത് സോഷ്യല്‍ മീഡിയക്ക് അംഗീകാരം. കേരള സര്‍ക്കാരിനു കീഴില്‍ കൃഷി, മൃഗസംരംക്ഷണം, ഫീഷറീസ് മേഖലകളിലെ ആശയ പ്രചരണത്തിനായി രൂപീകരിച്ചിട്ടുള്ള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എല്ലാവര്‍ഷവും കാര്‍ഷിക പത്രപ്രര്ത്തകര്ക്കുള്ള സംസ്ഥാന തല വര്‍ക്ക്ഷോപ്പ് ഈ വര്‍ഷം കല്‍പ്പറ്റ എം എസ് സ്വാമിനാഥന് ഫൌണ്ടേഷനില്‍ വച്ച് ഈ മാസം 20,21,22 തീയതികളില്‍ നടത്തുകയാണ്. പത്രം, റേഡിയോ, ടെലിവിഷന്‍ മാദ്ധ്യമങ്ങളെ കേന്ദ്രീകരിച്ചാണ് ഇതുവരെ വര്‍ക്ക്ഷോപ്പ് നടക്കാറ്. മറ്റു മാദ്ധ്യമങ്ങളോടൊപ്പം നമ്മുടെ മാദ്ധ്യമ (സോഷ്യല്‍ മീഡിയ) ത്തെ ഈ വര്‍ഷത്തെ വര്‍ക്ക് ഷോപ്പില്‍ അംഗീകരിച്ചിരുക്കുന്നു. സോഷ്യല്‍ മീഡിയയില്‍ അവതരണം നടുത്തുവാന്‍ വട്ടംകുളം കൃഷി ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീര്‍ച്ചയായും ഇത് നമുക്കുള്ള അംഗീകാരമാണ്. നിങ്ങളുടെ ഓരോരുത്തരുടേയും പേരില്‍ ഞങ്ങള്‍ തീര്‍ച്ചയായും ആ ദൌത്യം ഏറ്റെടുക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment