Saturday, November 29, 2014

ഇതൊരു പഴയ പോസ്റ്റ്‌ ആണ്. അന്ന് കൂണ്‍ കിട്ടിയ സന്തോഷം എല്ലാവരുമായി പങ്കു വച്ചതാണ്. ഇനി ഒരു കൃഷി പാഠം ആവാം അല്ലെ? കൂണ്‍എങ്ങനെ ചകിരിചോറില്‍ വളര്താമെന്നു നോക്കാം ഓയിസ്റ്റര്‍ മഷ്രൂം അഥവാ ചിപ്പിക്കൂന്‍ ആണ് നമ്മുടെ നാട്ടില്‍ ജൂണ്‍ മുതല്‍ ജനുവരി വരെയുള്ള കാലാവസ്ഥക്കു യോജിച്ചത്. അത് കൊണ്ട് ചിപ്പി കൂണിന്‍റെ കൃഷി രീതി വിവരിക്കാം. അരകിലോ നിയോ പീറ്റ് അല്ലെങ്കില്‍ സ്ലാബ് രൂപത്തിലുള്ള ഏതെങ്കിലും ചകിരിചോര്‍ 2 ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. കൂടുതല്‍ വെള്ളം ഉപയോഗിക്കരുത്.ഇത് രണ്ടു ബാഗ് നിറക്കാന്‍ മതിയാകും.വളരെകനം കുറഞ്ഞ പന്ത്രണ്ട് ഇഞ്ച്‌ വീതിയും പതിനാറു ഇഞ്ച്‌ നീളവുമുള്ള പോളിത്തിന്‍ കൂടുകളാണ് ഇതിനു ഉപയോഗിക്കേണ്ടത്. ഓയിസ്ട്ടര്‍ മഷ്രൂം ഒരു ഗ്രാമ്പൂവിന്റെ ആകൃതിയിലാണ് പുറത്തേക്കു വരുന്നത്. അത് കനം കുറഞ്ഞ ബാഗിനെ തുളച്ചു പുറത്തു വരും. മുന്നൂറു ഗ്രാം കൂണ്‍ വിത്ത് നന്നായി ഉടച്ച് ( കട്ടകള്‍ ഇല്ലാതെ) രണ്ടായി പകുക്കുക. അതിലോരോ ഭാഗത്തിനെ (150 gm each) വീണ്ടും ആറായി (25 gram each) വിഭജിക്കുക. പോളിത്തീന്‍ കവറിന്റെ അടിഭാഗം ഞോറിഞ്ഞെടുത് ഒരു ചരടുകൊണ്ട് നന്നായി മുറുക്കി കെട്ടുക. കവര്‍ തിരിച്ചു എടുക്കുക.ഇപ്പോള്‍ കേട്ട് അകത്താവും. ഇനി കൈ കൊണ്ട് ബാഗിനെ അടിവശം റവുണ്ട് ആകൃതിയില്‍ ആക്കുക. നനച്ചു വച്ച ചകിരിചോര്‍ ഒരു കൈ നിറയെ എടുത്ത് ബാഗില്‍ ഇടുക.ഇതിനെ വളരെ നന്നായി അമര്‍ത്തുക ഒരു അട പോലെ ആകണം. ഇതിന്റെ വശങ്ങളില്‍ ആദ്യത്തെ ഭാഗം കൂണ്‍ വിത്ത് വിതറുക.വീണ്ടും കൈ നിറയെ ചകിരി ചോര്‍ ഇടുക. നന്നായി അമര്‍ത്തുക. കൂണ്‍ വിത്തിന്റെ രണ്ടാമത്തെ പങ്ക് വിതറുക.. അങ്ങനെ അഞ്ചു പ്രാവശ്യം ചെയ്യുക, ആറാമത്തെ പങ്ക് കൂണ്‍ മുകളില്‍ വിതറുക. അതിനുശേഷം ബാഗ് നന്നായി മുറുക്കി കെട്ടുക.ഒട്ടും ഇട കിടക്കാന്‍ പാടില്ല. ഈ ബാഗില്‍ സ്റ്റെരിലൈസ് ചെയ്ത അറ്റം കൂര്‍ത്ത ഒരു കമ്പി കൊണ്ട് മുകളിലും ചുവട്ടിലും അഞ്ചു വീതവും ചുറ്റിലും പത്തും ദ്വാരങ്ങള്‍ ഇടുക. ഇതുപോലെ രണ്ടാമത്തെ ബാഗും തയ്യാര്‍ ആക്കുക. ഈ ബാഗുകളെ കയറു കൊണ്ട് ഒരു ഉറി ഉണ്ടാക്കി തൂക്കിയിടുക. നിലത്തു വക്കരുത്. കാരണം കീഴ് വശത്തും കൂണ്‍ ഉണ്ടാവും. പതിനഞ്ചാം ദിവസം ഗ്രാമ്പൂവിന്റെ ആകൃതിയില്‍ ഉള്ള മുളകള്‍ വന്നിരിക്കും. വന്നിട്ടില്ലെങ്കില്‍ ഒരു ബക്കറ്റ് വെള്ളത്തില്‍ ഈ ബാഗിനെ ഒരു മിനിറ്റ് മുക്കുക. വീണ്ടും കെട്ടി തൂക്കുക. അടുത്ത ദിവസം മുളകള്‍ വന്നത് കാണാം. പതിനെട്ടാം ദിവസം കൂണ് ഒരു കത്തി കൊണ്ട് മുറിച്ചെടുക്കാം.വിളവെടുപ്പിനു ശേഷം 100 ml വെള്ളം ദിവസം രണ്ടു പ്രാവശ്യം കൂണ്‍ ബെഡില്‍ തളിക്കുക.വീണ്ടും പത്തു ദിവസങ്ങള്‍ക്കു ശേഷം വിളവെടുക്കാം. വീണ്ടും വെള്ളം രണ്ടു പ്രാവശ്യം തളിക്കുക.പത്തു ദിവസങ്ങള്‍ കഴിഞ്ഞാല്‍ ഒരു വിളവെടുപ്പുകൂടെ. ഇങ്ങനെ ആകെ അഞ്ചു പ്രാവശ്യം കൂണ്‍ ലഭിക്കും. അഞ്ചാമത്തെവിളവെടുപ്പിനു ശേഷം ബാഗിന്റെ കെട്ടഴിച്ചു ചകിരിചോര്‍ ഒന്നര ലിറ്റര്‍ വെള്ളം തിളപ്പിച് അതില്‍ പത്തു മിനിറ്റ് ഇടുക. വെള്ളത്തില്‍ നിന്നെടുത് ഒരു വൃത്തിയുള്ള തുണിയില്‍ പരത്തുക. വീണ്ടും മുകളില്‍ പറഞ്ഞത് പോലെ ബെഡുകള്‍ തയാറാക്കുക. മൂന്നാമത്തെ പ്രാവശ്യം ബെഡ് തയാര്‍ ചെയ്യുന്നതിന് മുന്പ് ഒരു ചെറിയ ഉരുള കിഴങ്ങ് തൊലി കളഞ്ഞു ചെറുതായി അറിഞ്ഞതും ഒരു സ്പൂണ്‍ പഞ്ചസാരയും ചകിരി ചോറില്‍ ചേര്‍ത്ത് നന്നായി തിരുമ്മുക. വീണ്ടും പഴയത് പോലെ ബെഡ് തയാറാക്കുക. ഇങ്ങനെ അഞ്ചു പ്രാവശ്യം വരെ ഒരേ ചകിരി ചോറുപയോഗിക്കാം. ഈ രീതിയില്‍ കൃഷി ചെയ്തു രണ്ടു വിളവെടുപ്പ് കഴിഞ്ഞു. അടുത്തതിനായി കാത്തിരിക്കുന്നു....... ഒന്ന് ശ്രമിച്ചു നോക്കുന്നോ? കൂണ്‍ വിത്തുകള്‍ നമ്മുടെ വിത്ത് ബാങ്കില്‍ ഇല്ല. കെവികെയില്‍ .ലഭിക്കും.



via Krishi(Agriculture) https://www.facebook.com/890444327637803/posts/994195240596044

No comments:

Post a Comment