via Krishi(Agriculture) http://ift.tt/12eIqgB
Saturday, November 29, 2014
ചേവായൂർ മെയിൻ റോഡിന്റെ കരയിൽ തന്നെ നമ്മുടെ ജേക്കബ് ചേട്ടന്റെ വീട്.നിരത്ത് -ഗേറ്റ് -ഇത്തിരി ഇന്റർ ലോക്ക് മുറ്റം പിന്നെ വീട്.ഇന്റർ ലോക്കിനും മതിലിനും ഇടക്കുള്ള കൈഅകലപ്പച്ചപ്പ് .പട്ടിക്കൂട്ടിൽ വിലസി നാലഞ്ചു കരിങ്കോഴികൾ .കറിവേപ്പ് -കുഞ്ഞു പിലാവ് -പുരയെ പ്രണയിച്ച് പറ്റിച്ചേർന്നു മുകളിലേക്കൊരു മുന്തിരി വല്ലി ...........മുറ്റത്ത് നിന്നും മേലോട്ടുള്ള ഗോവണിക്ക് മേലാപ്പിട്ട് വളർന്ന് നിൽക്കുന്നൂ കണ്ടിക്കിഴങ്ങിന്റെ വല്ലരികൾ.. മുകളിൽ അടുക്കള ടെറസ്സിന്റെ ഭാഗം മാത്രമാണ് കൃഷിയിടം.അത് എത്ര സ്ക്വയർ ഫീറ്റ് എന്നതിന് നമ്മുടെ സ്വന്തം കൃഷി എൻജിനീയർ റഷീദ് കിഴക്കും മുറി പറയട്ടെ ........സത്യത്തിൽ നമ്മൾ ഇത്ര നേരവും കണ്ട കൃഷി കാഴ്ചകൾ നിഷ് പ്രഭമായ അനുഭവം.മട്ടുപ്പാവിൽ കുഞ്ഞു ചതുരത്തിൽ നിരന്ന് കണ്ണിനും കരളിനും ആനന്ദമായി വളര്ന്നു നില്ക്കുന്ന ചാരു ലതകൾ ........... ഗ്രോ ബാഗിൽ തിങ്ങി വളർന്ന് ഇഞ്ചിയുടെ പച്ചപ്പ് .മഞ്ഞളിന്റെ ഇളം പച്ച .ചട്ടിയിൽ മുളച്ച് കയറിൽ ഞാന്ന് നമ്ര മുഖികളായി ഇളം തക്കാളികൾ .ഞാൻ ഞാനെന്നു തിക്കിത്തിരക്കും നിര വഴുതിനകൾ .വഴുതിനയോടു തോളുരുമ്മി കാന്താരികൾ .ബജി മുളകുകൾ .പ്ലാസ്ടിക് കുപ്പായത്തിൽ മുഖം മറച്ച് പാവൽ തരുണികൾ .ഇടതിങ്ങിയ വർഷക്കപ്പയുടെ മീതെ പടർന്ന് കായിട്ട് വെള്ളരി. ഇടയ്ക്കും തലക്കും കറിവേപ്പിന്റെ ഐശ്വര്യ വളർച്ച.നിര നിരയിൽ കറ്റാർ വാഴയുടെ ഔഷധച്ചിരി .തൊട്ടു തൊട്ടില്ലെന്ന മട്ടിൽ വളർന്ന് തിരിയിട്ട് തിപ്പല്ലിയുടെ വള്ളികൾ.ചുവട്ടിൽ കിന്നാരം പറഞ്ഞ് കൂർക്കയുടെ തലപ്പുകൾ.തോളിൽ കയ്യിട്ട് മല്ലിച്ചപ്പും പുതീനയും .വാഷിംഗ് മെഷീന്റെ വട്ട കെയ്സിൽ ബാല്യം പിന്നിടുന്ന ഒരു ഒട്ടു മാവിൻ തയ്യ് .വാഷിംഗ് മെഷീന്റെ ഡ്രയർ വട്ട പങ്കിട്ട് കായ്ച്ച് നിൽക്കുന്നൂ ഒരു കുഞ്ഞു ചെറു നാരകം .....! മിൽമയുടെയും പാൽ പൊടി യുടെയും മറ്റും കവറുകൾ അംഗൻ വാടികളാക്കി വളരുന്നൂ മറ്റനേകം പച്ചക്കറിയുടെ കുഞ്ഞു മക്കൾ ...........രണ്ടാം നിലയുടെ മേലാപ്പിലേക്കു ഗമയോടെ കയറി പ്പോവുന്നു കായ് ഫലമുള്ള പാഷൻ ഫ്രൂട്ട് .നിറയെ കായിടാനൊരുങ്ങി കൂടെ മത്തനും കുംബളവും .പിന്നാം പുറ മുറ്റത്ത് ചാക്കിലെ കിഴങ്ങ് വള്ളികൾ ടെറസോളം വളർന്ന് തോട്ടത്തിന് ചുറ്റും ഒരു ഹരിത യവനിക പോലെ .....!ഇടക്ക് കിടപ്പുണ്ട് നീളൻ ചുരങ്ങ .മുറ്റത്തെ മതിലോരം ചേർന്ന് വളർന്ന പപ്പായകൾ ടെറസിനോട് ചേർന്ന് ചന്തം ചാർത്തി അങ്ങനെ ....ഇടക്ക് തോരണം തൂക്കിയ പയർ ചെടികൾ .നനക്കിഴങ്ങ് ,ചേമ്പിൻ തൈ അങ്ങനെ അങ്ങനെ .............. അതിനിടെ പറിച്ചെടുത്ത പാഷൻ ഫ്രൂട്ടിന്റെ മധുരം ചാലിച്ച പാനീയവുമായി ജേക്കബ് ചേട്ടന്റെ പ്രിയ പത്നിയും എത്തി .എല്ലാം പരിചയപ്പെടുത്തിയും കൃഷി പാഠങ്ങൾ പകർന്നും ജേക്കബ് ചേട്ടനും ..........അദ്ദേഹം സ്നേഹത്തോടെ സമ്മാനിച്ച വിത്തുകൾ ,നടീൽ വസ്തുക്കൾ .ജേക്കബ് ചേട്ടന്റെ പച്ചക്കറി തോട്ടം ആർക്കും ഒരു വലിയ മാതൃക ........ഗ്രേറ്റ് മോട്ടിവേഷൻ ....എല്ലാം ഇനിയും ഒരു പാട് ഒരുങ്ങട്ടെ എന്ന് നിറ പ്രാർത്ഥന .............. ശേഷം വെള്ളി പറമ്പിലേക്ക് .നമ്മുടെ സംഘാടകനും സൂത്ര ധാരനും എല്ലാമെല്ലാമായ ഹാരിസ് വെള്ളി പറമ്പിന്റെ വീട്ടിൽ റിനോവേഷൻ നടക്കുന്ന തിരക്ക് .അതിനിടയിലും കൃഷിക്കായി നല്ലൊരിടം, മാറ്റി വെച്ചിട്ടുണ്ട് ശ്രീമാൻ ഹാരിസ് .വീടിനു പിന്നിൽ ഒരു മട്ടുപ്പാവ് ഒരുങ്ങി വരുന്നു .ചീരയും പയറും ബാല്യം വിട്ടു കൌമാരത്തിലേക്ക് .........പരിസരം കണ്ടാലറിയാം ഹാരിസ് സാഹിബിന് കൃഷികളെ കുറിച്ച് വ്യക്തമായ ചില നയങ്ങൾ ഉണ്ടെന്ന് .....ഗ്രോ ബാഗും കൊക്കോ പിറ്റ് മെല്ലാം ആവശ്യത്തിന് ഒരുക്കി വെച്ചിരിക്കുന്നൂ .ചാണകവും മണ്ണും പിണ്ണാക്കും, എല്ല് പൊടിയും ചേർത്തു കൂമ്പാരം ....അടുത്ത മാസങ്ങളിൽ ഹാരിസ് ഇക്കയുടെ ബാൽക്കണിയിൽ നമുക്ക് കാണാം ജേക്കബ് ചേട്ടന്റെ തോട്ടം പോലെ മറ്റൊന്ന് .ചുരുക്കി പറഞ്ഞാൽ ഹാരിസ് ചേട്ടൻ ജേക്കബ് ചേട്ടന് പഠിക്കാൻ ചേർന്നൂന്ന് അർഥം.... എന്താ കൂട്ടരേ.....ല്ലാരും ജേക്കബ് ചേട്ടന് പഠിക്കാൻ റെഡിയായില്ലേ .........
Subscribe to:
Post Comments (Atom)
No comments:
Post a Comment