via Krishi(Agriculture) https://www.facebook.com/890444327637803/posts/1012862952062606
Monday, December 29, 2014
പുളി വെണ്ട, ചെമ്മീന്‍ പുളി, പുളീഞ്ചിക്ക എന്നൊക്കെ അറിയപ്പെടുന്ന ഗോന്ഗുര. നാട്ടിന്‍ പുറത്തു ജീവിച്ച പലരും ഇതിന്റെ കായുടെ പുളിരസമുള്ള പുറം ഭാഗം കുട്ടിക്കാലത് തിന്നിട്ടുമുണ്ടാകും. അത്ര നിസ്സാരനല്ല, ഗോന്ഗുര.ഇതില്‍ വിറ്റാമിന്‍ എ, ബി 6,സി, ഫോളിക് ആസിഡ്,ആന്റി ഓക്സിടന്റ്സ്, റൈബോഫ്ലാവിന്‍, അയന്‍,കാത്സിയം, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നു.ആളൊരു ഗംഭീരന്‍ അല്ലെ? ഗോന്ഗുരയുടെ ഇല വാളന്‍ പുളിക്കു പകരം കറികളില്‍ ഉപയോഗിക്കാം.( ഞാന്‍ ഉപയോഗിക്കാറുണ്ട്, സാമ്പാര്‍ പുളിങ്കറി, ചട്ണി മുതലായവയില്‍.) ഇതിന്റെ കായുടെ പുറത്തുള്ള ചുവപ്പ് ഭാഗം ജൂസ് ഉണ്ടാക്കാന്‍ നല്ലതാണ്. ഗോന്ഗുര ചട്ണി, പിക്കിള്‍ എന്നിവ അതീവ രുചികരമാണ്, ആന്ധ്രയില്‍ പ്രസിദ്ധവുമാണ്. കായ്കളില്‍ നിന്ന് ലഭിക്കുന്ന അരി( വിത്ത്) മൂലമാണ് പ്രജനനം മുറ്റത്തിന്റെ ഒരു മൂലയിലോ ഒരു ചട്ടിയിലോ നട്ടാല്‍ വര്ഷം മുഴുവനും ഇലകള്‍ തരുന്ന ഗോന്ഗുര ഒരു ഉപകാരി തന്നെ അല്ലെ?
Subscribe to:
Post Comments (Atom)
No comments:
Post a Comment