അങ്ങിനെ ഇവനും എത്തി എന്റെ തോട്ടത്തില്‍. ഞാന്‍ കയ്യോടെ പിടി കൂടുകയും ചെയ്തു. ഇവനല്ലേ ഇലചുരുട്ടിപ്പുഴു. എന്‍റെ പാവലിന്റെ ഒരില ഒടിഞ്ഞു വാദി നില്‍ക്കുന്നത് കണ്ടു പരിശോധിച്ചപ്പോള്‍ തൊട്ടടുത്ത ഇലയില്‍ നിന്നാണ് ഇവനെ കിട്ടിയത്. കൂടുതല്‍ പരിശോധന നടത്തിയെങ്കിലും ആള്‍ ബാച്ചലറാണെന്നു തോന്നുന്നു. ഇത് വരെ ഒരു വില്ലന്മാരെയും കണ്ടിരുന്നില്ല. ഏതായാലും ഇനി ജാഗ്രതൈ.
No comments:
Post a Comment