Monday, December 1, 2014

ഞാൻ കുറച്ചുകൊല്ലം മുമ്പ് രണ്ടു ചാമ്പത്തൈ വാങ്ങിയപ്പോൾ വീട്ടുകാരന് വലിയ മീച്ചമൊന്നുമുണ്ടായിരുന്നില്ല... ഓ... ഒരു സാധനം വാങ്ങാൻ കണ്ടത് എന്ന് വില കുറച്ചു. രണ്ടു കൊല്ലം മുമ്പ് അത് ആദ്യമായി കായ തന്നപ്പോൾ പറ‍ഞ്ഞു, ഓ രണ്ടു കുഞ്ഞിക്കായ... വല്യ കാര്യായിപ്പോയി എന്ന്. കഴിഞ്ഞ കൊല്ലം ഒരു പിടി കായ് കിട്ടിയപ്പോൾ ഉംം.... ഒരു നീട്ടി മൂളൽ മാത്രം.. ഇന്ന് ഒരു മുറം നിറയെ ആയപ്പോൾ ചോദ്യം ഇങ്ങിനെ, ഇത് അച്ചാറിടാൻ കൊള്ളുമോ? വെളുത്തുള്ളി നന്നാക്കിയെടുക്കാനുള്ള നേരമേ എടുത്തുള്ളൂ. അച്ചാർ റെഡി. നാളെ ഉച്ചയ്ക്കേ കഴിക്കൂ. അപ്പോ മുഖം കൊണ്ടൊരു ഗോഷ്ടിയൊക്കെ കാണിക്കും, എന്നാലും ഇഷ്ടമായിട്ട് കഴിക്കും കേട്ടോ.



via Krishi(Agriculture) http://ift.tt/1vJcMm4

No comments:

Post a Comment