via Krishi(Agriculture) https://www.facebook.com/890444327637803/posts/994760620539506
Sunday, November 30, 2014
അങ്ങിനെ ഞാനും മല്ലിക്കര്‍ഷകനായി. എന്‍റെ ആദ്യത്തെ മല്ലി കൃഷി. എന്റെ എല്ലാ കൃഷിയും പോലെ ഇതിന്‍റെ പിന്നിലുമുണ്ട് ഒരു മിനിക്കഥ. മകള്‍ക്ക് ചെങ്കണ്ണ്‍ രോഗം പിടി പെട്ടപ്പോള്‍ നല്ലപാതിയിലെ നാട്ടു വൈദ്യന്‍ പുറത്തുചാടി . മല്ലിക്കിഴി എന്ന ആ പഴയ പരിപാടി. ഞാന്‍ നോക്കിയപ്പോള്‍ കണ്ണില്‍ കിഴി വെച്ച് മലര്‍ന്നു കിടക്കുന്നു. കിട്ടിയ അവസരം മുതലാക്കി എന്റെ അറിവ് ഞാനും കാച്ചി. രോഗം ഒരു കണ്ണിനാണെങ്കിലും രണ്ടു കണ്ണിനും കിഴി വെക്കണം. അപ്പോഴാണ് ഒരാശയം തോന്നിയത്. കിഴി കെട്ടി കുതിര്‍ന്ന മല്ലി ഇനി വേറൊന്നിനും പറ്റില്ല. അത് ഉപയോഗപ്പെടുത്തി ഒരു പരീക്ഷണം നടത്താം. എലികടിച്ചു ഓട്ടയാക്കിയതാനെങ്കിലും ഗ്രോബാഗ് ഒന്നിരിക്കുന്നുണ്ട്. ഉടനെ ഒര്ദര്‍ പാസ്സാക്കി കിഴി വലിചെരിയണ്ട . എനിക്ക് ആവശ്യമുണ്ട്. സംശയത്തോടെ പല കണ്ണുകള്‍ എന്‍റെ നേരെ തിരിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ഏയ് എന്‍റെ കണ്ണിനു പ്രശ്നമൊന്നുമില്ല വേറെ ആവശ്യത്തിനാ. ഏതായാലും മകളെ കൊണ്ട് ഡോക്ടറെ കാണാന്‍ പോകുന്നതിനു മ ഉണ്പു തന്നെ മല്ലി പാകി. കൈ കൊണ്ട് എല്ലാം ഞരടിപ്പോട്ടിച്ചാണ് പാകിയത്. മകള്‍ കൊണ്ട് വന്ന ചെങ്കണ്ണ്‍ ഇതിനകം വീട്ടില്‍ എല്ലാവര്ക്കും കിട്ടി. ഇനി മല്ലിയിലയിലൂടെ അത് പകരുമെന്ന് പേടിക്കാനില്ല.
എന്‍റ നീല കറിവേപ്പ്
via Krishi(Agriculture) https://www.facebook.com/890444327637803/posts/995240747158160
ഈ ചീരയെക്കുറിച്ചു കൂടുതലറിവുളളവര് ദയവായി പങ്കുവെയ്കുക...
via Krishi(Agriculture) https://www.facebook.com/890444327637803/posts/995400380475530
Today's harvest.....
via Krishi(Agriculture) https://www.facebook.com/890444327637803/posts/995407790474789
പയറ് ചെടികള് ഉഷാറല്ലേ....???
via Krishi(Agriculture) https://www.facebook.com/890444327637803/posts/995067790508789
റെഡ് കാബേജിന് ഇപ്പോള്‍ എന്ത് വളം കൊടുക്കണം....? Thanks to Sisily Abraham.....
via Krishi(Agriculture) https://www.facebook.com/890444327637803/posts/995066250508943
കറിവേപ്പില ചെടിയിലെ മഞ്ഞളിപ്പ് രോഗത്തിന് മരുന്ന് എന്തെങ്കിലും ഉണ്ടോ ?
via Krishi(Agriculture) https://www.facebook.com/890444327637803/posts/995229813825920
Green pea and chilli plants
via Krishi(Agriculture) https://www.facebook.com/890444327637803/posts/995232327159002
നമ്മുടെ സ്വന്തം അപ്പു തിരൂര്‍: അപ്പുവിനെക്കണ്ടാല്‍ ജൈവകൃഷിയില്‍ കേരളത്തിന്‍െറ ബ്രാന്‍ഡ് അംബാസഡറാണെന്ന മട്ടൊന്നുമില്ല. കേരളം ഹൈടെക് ജൈവകൃഷിയിലേക്ക് ചുവടുവെക്കുമ്പോള്‍ അതിന്‍െറ പ്രചാരകനാവാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവും നിര്‍വൃതിയുമുണ്ടെന്ന് സൂരജ് പറയുന്നു. ബോയ്സ് ഹൈസ്കൂളില്‍ ശനിയാഴ്ച നടന്ന വൊക്കേഷനല്‍ എക്സ്പോയില്‍ ജൈവകൃഷി രീതിയിലെ പുതിയ കണ്ടത്തെലുകള്‍ പരിചയപ്പെടുത്താനായിരുന്നു അമ്പലവയല്‍ ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളായ ശ്രീരാഗ്, ലോയ്ഡ് ജോണ്‍സണ്‍, ജിതേഷ് ലാല്‍ എന്നിവര്‍ക്കൊപ്പം അപ്പു എന്ന സൂരജിന്‍െറ വരവ്. കഴിഞ്ഞയാഴ്ചയാണ് പ്ളസ്ടു അഗ്രികള്‍ചര്‍ വിദ്യാര്‍ഥിയായ വയനാട് നായ്ക്കട്ടി ചിറക്കമ്പത്തെ സി.എസ്. സൂരജിനെ ജൈവകൃഷിയുടെ ബ്രാന്‍ഡ് അംബാസഡറായി കൃഷിമന്ത്രി കെ.പി മോഹനന്‍ പ്രഖ്യാപിച്ചത്. ഗുണ്ടല്‍പേട്ടിലേക്കുള്ള ഒരു യാത്രയില്‍ തക്കാളി കര്‍ഷകന്‍ വിളയില്‍ വിഷം തളിക്കുന്നത് നേരില്‍ കണ്ടാണ് ജൈവകൃഷിക്കായി നാലേക്കര്‍ വരുന്ന വീട്ടുപറമ്പിലേക്ക് വിത്തും കൈക്കോട്ടുമായി ഇറങ്ങിയത്. ഈ വര്‍ഷത്തെ മികച്ച വിദ്യാര്‍ഥി കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാറിന്‍െറ ‘കര്‍ഷക പ്രതിഭ’ പുരസ്കാരം സൂരജിനായിരുന്നു. വീട്ടിനു ചുറ്റുമുള്ള നാലേക്കറിലും ബന്ധുവിന്‍െറ അരയേക്കറിലുമായി പച്ചക്കറിയും നെല്ലും കൃഷിയിറക്കിയതിനായിരുന്നു ഇത്. സുഭാഷ് പലേക്കറിന്‍െറ സീറോ ബജറ്റ് ഫാമിങ് എന്ന ആശയമാണ് കൃഷിക്കായി പയറ്റിയത്. ഇതിനായി വയനാടന്‍ ഇനത്തില്‍പ്പെട്ട രണ്ട് പശുക്കളെയും വളര്‍ത്തുന്നുണ്ട്. പുരസ്കാരം ലഭിച്ചതോടെ സംസ്ഥാന കാര്‍ഷികവകുപ്പ് നവംബര്‍ ആറ്, ഏഴ് തീയതികളില്‍ അങ്കമാലിയില്‍ സംഘടിപ്പിച്ച ആദ്യ ഗ്ളോബല്‍ അഗ്രോ മീറ്റില്‍ സൂരജ് അനുഭവം പങ്കുവെച്ചതാണ് ബ്രാന്‍ഡ് അംബാസഡറുടെ പദവിയിലേക്ക് വഴിതെളിച്ചത്. ഡിസംബര്‍ ഒമ്പതിന് നിയമസഭയില്‍ കൃഷിയനുഭവങ്ങള്‍ പങ്കുവെക്കാന്‍ സൂരജിന് കൃഷിമന്ത്രിയുടെ ക്ഷണമുണ്ട്. കൃഷിവകുപ്പിന്‍െറ വയനാട് ജില്ലാ വിദ്യാര്‍ഥി കര്‍ഷക അവാര്‍ഡും കൃഷിഗ്രൂപ്പ്, അടുക്കളത്തോട്ടം എന്നീ ഫെയ്സ് ബുക്ക് കൂട്ടായ്മകളുടെ അവാര്‍ഡും ഈ കൗമാര കര്‍ഷകനെ തേടിയത്തെിയതും ഈ വര്‍ഷമാണ്. ഇക്കഴിഞ്ഞ കര്‍ഷകദിനത്തോടനുബന്ധിച്ച് സൂരജിന്‍െറ കാര്‍ഷികജീവിതം ‘അപ്പുവിന്‍െറ കൃഷിപാഠങ്ങള്‍’ എന്ന പേരില്‍ മാധ്യമം വെളിച്ചത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.http://www.madhyamam.com/news/326241/141129
via Krishi(Agriculture) https://www.facebook.com/890444327637803/posts/995213070494261
http://www.youtube.com/watch?v=iDxprbXygSE
via Krishi(Agriculture) https://www.facebook.com/890444327637803/posts/995226750492893
ഇതാണ് ഹരിത വിദ്യാലയം . എല്ലാവരും ഒന്ന് കണ്ടുനോക്കു . കുട്ടികളില്‍ നിന്ന് പലതും പഠിക്കാനുണ്ട് .
via Krishi(Agriculture) https://www.facebook.com/890444327637803/posts/995226397159595
Swiss Chard..Cyril Johns ൻറെ പോസ്റ്റുകൾ കണ്ട് കൊതി മൂത്ത് അമേരിക്കയിൽ നിന്നു വരുത്തിയതാണ്.കുറേയേറെ കിളുർത്തെങ്കിലും മഴയിൽ ശരിയായില്ല.ഇത്രയും കിട്ടി. ചീരപോലെ ഉപയോഗിക്കാം എന്നാണ് അറിവ്.
via Krishi(Agriculture) https://www.facebook.com/890444327637803/posts/994699623878939
വിഷം കൊടുക്കണോ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്
via Krishi(Agriculture) https://www.facebook.com/890444327637803/posts/995382143810687
ഇത് മഴക്കാലം കഴിഞ്ഞുള്ള ഞങ്ങളുടെ മഞ്ഞു കാലം. പാടം രാവിലെ മുതൽ മൂടിക്കെട്ടി ഒരാലസ്യത്തിൽ ഇങ്ങനെ നിൽക്കും. ചുറ്റുമുള്ള വീടുകളിൽ അത്താഴത്തിന് അടുപ്പ് പുകയ്ക്കുമ്പോഴുള്ള പുക മുകളിലേയ്ക്കു പോകാതെ മഞ്ഞിന്റെ നനവിൽ അങ്ങനെ തങ്ങിനിൽക്കും. രാത്രി പാടത്തു തന്നെ കെട്ടിയിടുന്ന ചില പോത്തുകുട്ടൻമാരൊഴികെ എല്ലാവരും മടങ്ങിത്തുടങ്ങി. പാടത്തിനക്കരെ കഷ്ടി ഇരുനൂറ്റമ്പത് മീറ്റർ വീതിയുള്ള ഒരു കരയാണ്, അതിനു തൊട്ടുതാഴെ എരയാംകുടി തൊട്ടു കടന്നുപോകുന്ന ചാലക്കുടി പുഴ. അന്നമനടയിലേയും പാലിശ്ശേരിയിലേയുമൊക്കെ അമ്പലങ്ങളിലെ അയ്യപ്പൻ വിളക്കിന്റെ പാട്ടും കൊട്ടും രാത്രി മുഴുവൻ ഈ മഞ്ഞിലൂടെ ഒഴുകി വരും. സന്ധ്യയ്ക്ക്, ചുറ്റുമുള്ള മസ്ജിദുകളിലെ ബാങ്കുവിളികൾ ഈ നിശ്ശബ്ദതയിൽ അങ്ങനെ മുഴങ്ങും... ദൂരെ നടീലുകഴിഞ്ഞ പാടത്തു നിന്ന് പുഴുക്കളെ കൊത്തിപ്പെറുക്കി കൊറിക്കുന്ന രാക്കിളികളും മണ്ണെടുത്തകുഴികളിലെ വെള്ളത്തിൽ ചെറുമീനെ വെട്ടിപ്പിടിക്കുന്ന വലിയ മീനുകളും ഒക്കെയാണ് രാത്രി ഈ പാടത്തിന്റെ കാവൽക്കാർ.... വൈകിയ രാത്രി വേളകളിലും ഒറ്റയ്ക്കും തെറ്റയ്ക്കും അക്കരെ റോഡിലൂടെ കടന്നുപോകാൻ ഒരു കാറോ ബൈക്കോ ഒക്കെ ഉണ്ടാവും. ഞങ്ങളുടെ ഉമ്മറത്ത്, പാടത്തേയ്ക്കു എത്രനേരം വേണോ നോക്കിയിരിക്കാൻ എല്ലാ കാലവും സുന്ദരമാണ്!! ഒരു കാലത്ത് നൂറുമേനി വിളഞ്ഞിരുന്ന.... പിന്നീട് മണ്ണുമാഫിയയുടെ പിടിയിലായ..... ഇപ്പോൾ വീണ്ടും ഉർവ്വരതയിലേയ്ക്കു പിച്ച വയ്ക്കുന്ന ഞങ്ങളുടെ എരയാംകുടിപ്പാടം.....
via Krishi(Agriculture) https://www.facebook.com/890444327637803/posts/994708750544693
വീട്ടിലെ നാടന്‍ മാവ് എല്ലാ കൊല്ലവും പൂത്ത് മാങ്ങാ തരാറുണ്ട് .പക്ഷെ തിന്നാന്‍ പാകത്തിന് കിട്ടുന്നത് അപൂര്‍വ്വം ; കാരണം പുഴുശല്യം. പുഴു ഉള്ള മാങ്ങായിലെല്ലാം പുറമേ കറുത്ത പുള്ളികള്‍ കാണാറുണ്ട്. മാങ്ങാ വിളയുന്നതോടൊപ്പം പുഴുക്കളും ഉള്ളില്‍ വളരുന്നു ,പെരുകുന്നു :( ഈ കൊല്ലം മാവ് പൂക്കാറായി .പ്രതിവിധി അറിയാവുന്നവര്‍ ദയവായി പറഞ്ഞു തരിക ...
via Krishi(Agriculture) https://www.facebook.com/890444327637803/posts/994894853859416
എൻറെ തക്കാളി ചെടികൾ പെട്ടെന്ന് വാടി പോകുന്നു ... ഇതിനു എന്താണ് ചികിത്സ
via Krishi(Agriculture) https://www.facebook.com/890444327637803/posts/995363890479179
വീടിന്റെ ഏറ്റവും മുകളില്‍ കുറെ സ്ഥലം കിടക്കുന്നത് ഇന്നാണ് വീണ്ടും മനസ്സില്‍ എത്തിയത് ,,,,തൊട്ടടുത്ത് തന്നെ ടാങ്ക് ഉള്ളത് കൊണ്ട് ,നനക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല ,,,,,,മുറ്റത്ത് നിന്നും ബാഗ് എടുത്തു മുകളില്‍ എത്തിച്ചു തന്നത് എന്റെ ഉപ്പയാണ് .........ടോട്ടല്‍ ,ഏറ്റവും മുകളില്‍ നാല് സ്ഥലങ്ങളില്‍ ആയി ,നൂറു ബാഗുകള്‍ ആയി ,,,ഒന്നാം നിലയില്‍ ,നൂറു ബാഗുകളും .....അങ്ങനെ വീട്ടിനു മുകളില്‍ ഇരുന്നൂറു ബാഗുകളില്‍ ,മുളക് ,തക്കാളി ,ചെടി മുരിങ്ങ ,വഴുതന ,കളി ഫ്ലവര്‍ ,കാബേജ് ,,,,,,തുടങ്ങിയവ നട്ടു ,,,,,,,,,,,,, ഇനി വിളവെടുപ്പ് വരെ ,നനക്കലും വളം ചേര്‍ക്കലുമായി ഓരോ രീതിയില്‍ ഉള്ള തയ്യാറെടുപ്പുകള്‍ ,,,,,
via Krishi(Agriculture) https://www.facebook.com/890444327637803/posts/995357767146458
Happy to be in this group, though I am a balcony gardener only
via Krishi(Agriculture) https://www.facebook.com/890444327637803/posts/995353370480231
ഇന്നലെ ചെടികള്‍ക്ക് എല്ലാം ടോണിക്ക് കൊടുത്തു .അടുത്ത വീട്ടില്‍ മുരിങ്ങ വെട്ടി .കുറെ ഇലകള്‍ കിട്ടി .അപ്പോള്‍ ആണ് പണ്ട് വായിച്ച കാര്യം ഓര്മ്മയില്‍ എത്തിയത് .60 ദിവസം പ്രായമായ മുരിങ്ങയുടെ ഇല മിക്സിയില്‍ അരച്ചു അരിച്ചു ചെടികള്‍ ക്ക് തളിച്ചാല്‍ നല്ല വളര്ച്ച ലഭിക്കും . അതുകൊണ്ട് കുറെ അരച്ച് പിഴിഞ്ഞ് അരിച്ചു തളിച്ചു .നോക്കമെല്ലോ എങ്ങനെ ഉണ്ട് എന്ന് !!!.അങ്ങനെ വെള്ളിയാഴ്ച സ്പെഷ്യല്‍ മുരിങ്ങ ഇല സൂപ്പ് വീട്ടിലുള്ള എല്ലാ ചെടികള്‍ക്കും കൊടുത്തു .ഗുണം ഉണ്ടോ എന്ന് പിന്നീട് പറയാം .പഠിക്കുന്ന കാര്യങ്ങള്‍ വല്ലപോഴും പ്രയോഗിച്ചു നോക്കേണ്ടേ ?
via Krishi(Agriculture) https://www.facebook.com/890444327637803/posts/994673073881594
നീര: നീരയെ കേരകര്‍ഷകരുടെ രക്ഷകനായി ഉയര്‍ത്തിക്കാട്ടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിടുന്നു. വന്‍ ആദായം നേടിത്തരുന്ന, നിരവധി ബിസിനസ് സാധ്യതകള്‍ തുറന്നു തരുന്ന നീര പക്ഷെ നമ്മുടെ നാട്ടില്‍ ഇപ്പോഴും നിയമക്കുരുക്കിലാണ്. ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ നീരയുല്‍പ്പാദനത്തിന് അനുകൂലമായ നിര്‍ദേശം ഉണ്ടായത് പുത്തന്‍ പ്രതീക്ഷകളുണര്‍ത്തുന്നു. കരിക്കിന്‍ വെള്ളവും വെര്‍ജിന്‍ കോക്കനട്ട് ഓയ്‌ലും സൃഷ്ടിച്ച പ്രതീക്ഷകള്‍ക്കു പിന്നാലെ 'നീര' എന്ന പാനീയത്തിന്റെ സാധ്യതകള്‍ ആഗോള കേരകൃഷി രംഗത്ത് മാറ്റത്തിന്റെ പുതിയ തരംഗങ്ങളാണ് ഉയര്‍ത്തുന്നത്. വരുമാന സാധ്യതകള്‍ ഒരു തെങ്ങില്‍ നിന്ന് മൂന്ന് ലിറ്റര്‍ വരെ നീര ലഭിക്കാനിടയുണ്ട്. അതായത് 80 തെങ്ങുകളുള്ള കര്‍ഷകന് മൂന്ന് മാസംകൊണ്ട് 11 ലക്ഷത്തോളം രൂപ വരുമാനം. തൊഴിലാളിക്കുള്ള വിഹിതം കഴിഞ്ഞാലും എട്ട് ലക്ഷത്തോളം രൂപ അറ്റാദായം. നീര മൂല്യവര്‍ധനയിലൂടെ ചക്കരയാക്കിയാലും ലാഭത്തില്‍ വലിയ മാറ്റമില്ല. ഒരു ലിറ്റര്‍ നീര കിട്ടുന്ന 80 തെങ്ങ് മൂന്ന് മാസം ചെത്തിയാല്‍ 1200 കിലോ ചക്കരയുണ്ടാക്കാം. കിലോയ്ക്ക് 250 രൂപ നിരക്കില്‍ വരുമാനം മൂന്ന് ലക്ഷം രൂപ. നീരയുടെ തോത് കൂട്ടുന്നതിനനുസരിച്ച് ഇത് ഒമ്പതു ലക്ഷം വരെ ഉയരാം. ഇപ്പോള്‍ സംസ്ഥാനത്തുള്ള തെങ്ങുകളുടെ വെറും ഒരു ശതമാനം നീരയുല്‍പ്പാദനത്തിനു മാറ്റിവെച്ചാല്‍ വര്‍ഷത്തില്‍ കോടി രൂപ വരുമാനമുണ്ടാക്കാന്‍ കഴിയും. ഒപ്പം നിരവധി തൊഴിലവസരങ്ങളും. 3000 ലിറ്റര്‍ സംസ്‌കരണ ശേഷിയുളള നീര പ്ലാന്റുണ്ടാക്കാന്‍ സ്ഥലത്തിന് ഉള്‍പ്പടെ ഒരു കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നീര നിര്‍മാണ സംരംഭത്തിന് ചെലവിന്റെ 25 ശതമാനം സബ്‌സിഡിയായി നാളികേര വികസന ബോര്‍ഡ് നല്‍കും. നാളികേര വികസന ബോര്‍ഡും മറ്റ് ബന്ധപ്പെട്ട വരും വര്‍ഷങ്ങളായി മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളിലൊന്നാണ് നീരയുടെ ഉല്‍പ്പാദനവും വിപണനവും. എന്നാല്‍ അനന്തസാധ്യതകളുള്ള ഈ വ്യവസായം നാളിതുവരെ തുടങ്ങാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല. എങ്കിലും നീരയുടെ രംഗത്ത് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി കെ.എം മാണി നല്‍കിയത്. നീരയുല്‍പ്പാദനത്തിന് തടസം നില്‍ക്കുന്ന അബ്കാരി നിയമം സംസ്ഥാന സര്‍ക്കാര്‍ തിരുത്തും എന്നതിന്റെ സൂചനയാണിത്. മദ്യവ്യവസായത്തെക്കുറിച്ച് പഠിച്ച ഉദയഭാനു കമ്മീഷനും നീരയുല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കാനും കര്‍ഷകരെ സഹായിക്കാനും ശക്തമായ ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്. ഇനി വൈകരുത് കര്‍ണാടക സര്‍ക്കാര്‍ നാളികേര വികസനബോര്‍ഡിന്റെ സാങ്കേതിക, സാമ്പത്തിക സഹായത്തോടെ നീര തയാറാക്കി വില്‍പ്പന തുടങ്ങി. അവര്‍ അവിടെ നീരയുല്‍പ്പാദനം വ്യാപകമാക്കുമ്പോള്‍ ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെ വിപണിയിലുമെത്തും. കര്‍ണാടകത്തിന് പുറമെ തമിഴ്‌നാടും ആന്ധ്രയും മഹാരാഷ്ട്രയും ഒഡീഷയുമൊക്കെ വ്യാപകമായി നീര ഉല്‍പ്പാദനത്തിലേക്ക് പ്രവേശിക്കുകയാണ്. കേവലം ബജറ്റ് ഉള്‍പ്പെടുത്തല്‍കൊണ്ടു മാത്രം നീരയുല്‍പ്പാദനം യാഥാര്‍ത്ഥ്യമാകില്ല. തടസം നില്‍ക്കുന്ന നിയമങ്ങള്‍ പരിഷ്‌കരിച്ച് അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കണം. ഇതര സംസ്ഥാനങ്ങള്‍ക്ക് അത് കഴിയുമെങ്കില്‍ കേരളത്തില്‍ മാത്രം എന്താണ് പ്രശ്‌നം? ഇനിയും വൈകിയാല്‍ നഷ്ടപ്പെട്ടുപോയേക്കാവുന്ന മറ്റൊരു വമ്പന്‍ ബിസിനസ് അവസരമായിരിക്കും നീരയുല്‍പ്പാദനവും വിപണനവും. താമസിയാതെ അത് യാഥാര്‍ത്ഥ്യമാക്കുവാന്‍ ഇച്ഛാശക്തിയോടെ ബന്ധപ്പെട്ടവര്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം. എന്താണ് നീര? തെങ്ങില്‍ നിന്നുള്ള മധുരക്കള്ള് പുളിക്കാന്‍ അനുവദിക്കാതിരുന്നാല്‍ അത് നീരയാകും. ശുദ്ധമായ മധുരക്കള്ള് വായുവിലെ അണുജീവികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് പുളിക്കുന്നതും ആല്‍ക്കഹോള്‍ അടങ്ങിയ കള്ളായി മാറുന്നതും. എന്നാല്‍ മധുരക്കള്ള് പുളിക്കാതെ സൂക്ഷിക്കുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ ഇന്ന് ലഭ്യമാണ്. ലോകത്ത് കിട്ടാവുന്നതില്‍ ഏറ്റവുമധികം രുചിയും ഔഷധഗുണവും പോഷകമൂല്യവുമുള്ള പ്രകൃതിദത്ത പാനീയമെന്ന് നീരയെ വിശേഷിപ്പിക്കാം. ഇത് മദ്യാശം തീരെയില്ലാത്തതും ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിച്ചുവെക്കാവുന്നതുമാണ്. ( ചിത്രങ്ങൾക്ക് ഗൂഗിൾ സേർഛിനോട് കടപ്പാട് ):-s̤̈αʝʝα∂ Ƙ ʍ
via Krishi(Agriculture) https://www.facebook.com/890444327637803/posts/995202467161988
Say its name!!
via Krishi(Agriculture) https://www.facebook.com/890444327637803/posts/995199227162312
ചീരവളർന്നുവരുന്നു...
via Krishi(Agriculture) https://www.facebook.com/890444327637803/posts/995347137147521
പയർ വിത്തുകൾ ട്രേയിൽ. . . .
via Krishi(Agriculture) https://www.facebook.com/890444327637803/posts/995203373828564
MyTomatoPlant
via Krishi(Agriculture) https://www.facebook.com/890444327637803/posts/995341640481404
ഇന്ന് ഒരു ഞാറാഴ്ച കൃഷിപ്പണികൾ വേണ്ടെന്നു വച്ചു. ഒരു ദിവസം വെറുതേ ഇരുന്നാൽ എന്താവും എന്നറിയണമല്ലോ.... സന്ധ്യയ്ക്കു മുമ്പ് ഒരു ചെറിയ കട ചെറുകിഴങ്ങ് പറിച്ചു. മുളക് ചമ്മന്തിയും. കിഴങ്ങ് കുറഞ്ഞും പോയി, ചമ്മന്തി കൂടിയും പോയി. കുറച്ച് എടുത്തു വയ്ക്കാം, നാളെയ്ക്ക് ഒരു കട കപ്പ പറിച്ചാൽ ചെണ്ടമുറിയൻ പുഴുങ്ങി ചമ്മന്തിയിൽ ഒപ്പി കഴിക്കാം..... പ്രമേഹത്തിന്റെ ഗുളികയുടെ വലിപ്പം ഇനിയും കൂട്ടേണ്ടി വരുമോ എന്തോ?! എന്നാലും വേണ്ടില്ല, പണ്ട് പള്ളിക്കൂടം വിട്ടു വരുമ്പോ ഞങ്ങളുടെ വിശപ്പാറ്റാൻ മുത്തശ്ശി വേവിച്ചു വച്ചിരുന്ന ആ മധുരക്കിഴങ്ങും ചേമ്പും കാച്ചിലും ചേനയും ചെറുകിഴങ്ങും.... അതൊക്കെ ഇന്ന് വേവുന്ന ഓർമ്മകൾ മാത്രം!!!
via Krishi(Agriculture) https://www.facebook.com/890444327637803/posts/995350453813856
രാസകീടനാഷിനികളും രാസവളങ്ങളും നമ്മുടെ തൊടിയില്‍ നിന്നും നമുക്ക് ഒഴിവാക്കാം.മണ്ണും ശരീരവും സംരക്ഷിക്കുന്നദിന് ജൈവവളങ്ങള്‍ ഉപയോഗിക്കാം.enriched ചകിരിച്ചോര്‍ കമ്പോസ്റ്റ് വില്പനയ്ക്ക്.HORTICULTURE COLLEGE , VELLANIKKARA,TRISSUR
via Krishi(Agriculture) https://www.facebook.com/890444327637803/posts/995193133829588
Ennu pudiya batch... Coveril akki..
via Krishi(Agriculture) https://www.facebook.com/890444327637803/posts/995340180481550
ചുക്കിലിരട്ടി കറുത്ത തിലം,തിലത്തിലിരട്ടി വെളുത്ത ഗുളം!!!ഒരളവു് ചുക്ക്,അതിന്റെ ഇരട്ടി കറുത്ത എള്ളു്,അതിന്റെ ഇരട്ടി വെളുത്ത ശര്‍ക്കര,ഇവ മൂ ന്നും കൂ ട്ടി നല്ലവണ്ണം ഇടിച്ച് ചെറിയ ഉരുളകളാക്കി ഒരു ഭരണിയില്‍ സൂ ക്ഷിക്കുക!ചുമയ്ക്കും തൊണ്ട കാറലിനും ഉത്തമം.ഉരുളകള്‍ നെല്ലിക്കാ പ്രായത്തില്‍!രുചി കണ്ട് ഒരുമിച്ചു് തട്ടരുത്!!!
via Krishi(Agriculture) https://www.facebook.com/890444327637803/posts/995338597148375
ജൈവകൃഷി പദ്ധതിയില്‍ തൈകള്‍ വിതരണം ചെയ്യുന്നു Posted on: 30 Nov 2014 മലപ്പുറം: ഹില്‍ ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി (ഹാഡ) പദ്ധതിയിലുള്‍പ്പെടുത്തി കീടനാശിനികളും കുമിള്‍ നാശിനികളും കലരാത്ത സുരക്ഷിത പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഉത്പാദിപ്പിക്കുന്നതിന് മലപ്പുറം ബ്ലോക്കില്‍ തുടക്കമാകുന്നു. ദീര്‍ഘകാല പച്ചക്കറി വിളകളായ മുരിങ്ങ, കറിവേപ്പ്, പപ്പായ എന്നിവയുടെ 3,000 തൈകളാണ് സൗജന്യമായി കോഡൂര്‍, ആനക്കയം, പൂക്കോട്ടൂര്‍, മൊറയൂര്‍, ഒതുക്കുങ്ങല്‍ പഞ്ചായത്തുകളില്‍ ഡിസംബര്‍ ആദ്യവാരം വിതരണം ചെയ്യുക. തൈകള്‍ ആവശ്യമുള്ള മലപ്പുറം ബ്ലോക്ക് പരിധിയിലെ കര്‍ഷകര്‍ അതത് കൃഷി ഭവനുമായി 30 നകം ബന്ധപ്പെടണമെന്ന് മലപ്പുറം കൃഷി അസി. ഡയറക്ടര്‍ അറിയിച്ചു.
via Krishi(Agriculture) https://www.facebook.com/890444327637803/posts/995196003829301
എൻടേ അവധി തീര്നു നാളേ പണീ തുടങണം ഉളളി കള പറികകണം
via Krishi(Agriculture) https://www.facebook.com/890444327637803/posts/994844370531131
Terresil ninnum innathe vilaveduppu
via Krishi(Agriculture) https://www.facebook.com/890444327637803/posts/994848867197348
goat (aadu) ne kurichulla page undo fb yil
via Krishi(Agriculture) https://www.facebook.com/890444327637803/posts/995302410485327
സ്കൂളില്‍ പച്ചക്കറി കൃഷിക്ക് വേണ്ട മണ്ണ് കാര്‍ഷിക ക്ലബ്ബിലെ കുട്ടികള്‍ ബാഗില്‍ നിറച്ചു വെച്ച് .. ഇനി നാളെ വെണ്ട ചീര എന്നിവ വിത്തിടും...അടുത്ത വര്‍ഷം ജൂണില്‍ തന്നെ പച്ചക്കറി കൃഷി തുടങ്ങാനുള്ള പ്ലാനും ഉണ്ട് .. ഈ പ്രാവശ്യം കുറച്ച കപ്പ കൂടി നടുന്നുണ്ട്..
via Krishi(Agriculture) https://www.facebook.com/890444327637803/posts/995314993817402
Cocoa bean processing aarkkengilum ariyumo ? Veettil cocoa paakamaayi nilkkukayaanu ? Thinking of making chocolate from this !!! Plz help me......
via Krishi(Agriculture) https://www.facebook.com/890444327637803/posts/995304703818431
Apple chamba innu vaagiyatha.....
via Krishi(Agriculture) https://www.facebook.com/890444327637803/posts/995298500485718
നാളീകേരവികസനബോറ്ഡ് (CDB ) കണ്ടുപിടിച്ച തെങ്ങുകളാണ്....
via Krishi(Agriculture) https://www.facebook.com/890444327637803/posts/995293217152913
Nadinte ormmakku
via Krishi(Agriculture) https://www.facebook.com/890444327637803/posts/995291343819767