via Krishi(Agriculture) http://ift.tt/1uFmz8Q
Wednesday, November 26, 2014
മനസ്സുണ്ടെങ്കിൽ .................. നിറഞ്ഞ കൃഷിക്കാഴ്ച്ചകൾക്കിടയിൽ പരിചയപ്പെട്ട പല പേരുകളും മറന്നു .എങ്കിലും കൂട്ടത്തിലെ ജൂനിയർ കർഷകൻ പ്ലസ് റ്റ്വു വിദ്യാർഥി പ്രകാശിനെ മറക്കുന്നതെങ്ങിനെ.........?പിന്നെ നേരിൽ കണ്ട സ്നേഹ സാനിധ്യമായി നമ്മുടെ പച്ചക്കറി ചിത്രകാരൻ റഷീദ് കിഴക്കും മുറി .ഇതിനിടെ തിരക്കുള്ള ചിലരൊക്കെ പിരിഞ്ഞ് തുടങ്ങി . ഊട് വഴികളിൽ കൂടെയാണ് ഇപ്പോൾ വാഹനം .കാട് മൂടിയ ഭാർഗ്ഗവീ നിലയം പോലുള്ള ഒരു ബംഗ്ലാവും ഗേറ്റും കാട്ടി പേടിപ്പിക്കുന്ന ഒരു പറമ്പിൻ അതിരിലായി ഒരു മനോഹര വീട് .കൂട്ടിൽ ചിറകടിക്കുന്നുണ്ട് വർണ്ണാഭമായ സ്നേഹ പ്പക്ഷികൾ . ഇത് ഏഷ്യനെറ്റിൽ ജോലിയുള്ള അജിത് കുമാറിന്റെ വീട് അടുത്തുള്ള കുടുംബ വീടിന്റെ മുകളിലായി കൃഷി .കുറച്ചു അലങ്കാര കോഴികൾ.മട്ടുപ്പാവിൽ അകത്തി വെച്ച ബ്രിക്സിനു മുകളിലായി പട്ടിക വെച്ച് ഓടു നിരത്തി മുകളിലായി സിമെന്റു ചട്ടികളിൽ മുളകും വഴുതിനയും ഒക്കെയായി കൃഷികൾ .......ചട്ടി വാർന്നൊഴുകും വെള്ളം ഓടരികിലൂടെ പി വി സി പാത്തിയിലൂടെ അടിയിലെ പാത്രത്തിൽ എത്തി വീണ്ടും ചെടിക്ക് തിരികെ ഒഴിക്കാനുള്ള സംവിധാനം ജോറ് .ഡ്രിപ് ഇറിഗേഷൻ ഭംഗിയിൽ ........... വീണ്ടും അടുത്ത കൃഷിയിടം .....ഇത്തവണ കാഴ്ചകൾ വ്യത്യസ്തം.അത്ഭുതാവഹം ..........!ജുനൈദിന്റെ ഭാര്യ വെറുമൊരു കൌതുകം തോന്നി തുടങ്ങിയ അലങ്കാര കോഴി വളർത്തൽ ഇന്ന് ആ കുടുംബത്തിന്റെ വലിയ വരുമാന മാർഗ്ഗം .ലോകത്ത് ഇത് പോലൊരു കോഴി വളർത്ത് കോഴിക്കോട്ടെ ജുനൈദിന്റെ വീട്ടില് മാത്രമേ കാണാൻ കഴിയൂ ........ മുകൾ നില വാടകക്കെടുത്ത് താമസിക്കുന്ന ഇവരുടെ സിറ്റ് ഔട്ടിൽ കാണാം നിറയെ വിലയേറിയ കോഴികളുമായി വിലസി നിൽക്കുന്ന ഒരു കോഴിക്കൂട്.സിറ്റൗട്ട് കഴിഞ്ഞാൽ വൃത്തിയിൽ ഒരു ബെഡ് റൂം .....ഒരു കുഞ്ഞു ഇട നാഴി കഴിഞ്ഞാൽ അടുക്കള .കർട്ടനിട്ടു തിരിച്ച അടുക്കളയുടെ പകുതി ഭാഗത്തായി ചെറിയ കൂടുകളിലായി കൂവിയും ചികഞ്ഞും ജുനൈദിന്റെ അരുമക്കോഴികൾ . ഇനി മറ്റൊരു ബെഡ് റൂമിൽ ഡ്രമ്മുകളിൽ കത്തിച്ചു വെച്ച ബൾബിനു ചുറ്റും പിയോ പിയോ എന്ന് കോഴിക്കുഞ്ഞുങ്ങൾ .........ജോഡിക്ക് 12000 രൂപ വരെ വിലയുള്ള കുക്കുട ശിരോമണികളുണ്ട് ജുനൈദിന്റെ കൂടുകളിൽ .ഇങ്ങനെ ഒരു സംവിധാനം വീട്ടിനുള്ളിൽ ഒരുക്കിയ ഈ കർഷകനെ ആരും ഒന്ന് നമിച്ചു പോകും .എന്താ കൂട്ടരേ .......വീട്ടിലെ ടെറസിൽ ഒരു കൈ നോക്കാൻ തോന്നുന്നുണ്ടാവും ചിലർക്കെങ്കിലും .......... തിരു വണ്ണൂരിൽ ഒരു കൂണ്‍ കർഷക ഉണ്ട് എന്നത് നമ്മുടെ കുട്ടിക്കർഷകൻ പ്രകാശിനു കേട്ടറിവ് .ഉച്ച സൂര്യൻ പടിഞ്ഞാറോട്ട് നീങ്ങുന്നുണ്ട് .വിശപ്പ് കത്തിക്കാളി തുടങ്ങുന്നു .പക്ഷേ ,കുട്ടിക്കർഷകന് കൂണ്‍ കൃഷി കണ്ടേ മതിയാവൂ എന്ന് ഒരേ ഒരു വാശി വണ്ടി വഴിയിൽ പാർക്ക് ചെയ്ത് ചോദിച്ചു ചോദിച്ചു ഇത്തിരി നടക്കേണ്ടി വന്നു കൂണ്‍ ഇടത്തിലേക്ക് .......... മുറ്റത്ത് സ്വാഗതം പറയുന്നത് ഒരു കൂണ്‍ പുര . ഇത് ബിന്ദു ശ്രീനിവാസന്റെ വീട് .നേരം പോക്കായി ബിന്ദു തുടങ്ങിയ കൃഷി ആശയം ഇന്ന് കുടുംബത്തിന്റെ ജീവനോപാധി .മുറ്റത്തെ കുഞ്ഞു കൂണ്‍ പുര തികയാതെ നഗരത്തിൽ മറ്റൊരിടത്ത് വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ഏറ്റെടുത്തിരിക്കുന്നൂ ഭർത്താവ് ശ്രീനിവാസൻ ..........കോഴിക്കോട് നഗരത്തിന്റെ കൂണ്‍ ആവശ്യങ്ങൾ നിറവേറി മാതൃകയായിരിക്കുന്നൂ ഈ ദമ്പതികൾ ഇപ്പോൾ ... തുടരും .............
Subscribe to:
Post Comments (Atom)
No comments:
Post a Comment