Monday, November 3, 2014

“ഒരു ചെടിയെ, മരത്തെ, പഴത്തെ പരിചയപ്പെടാം” ഇന്നത്തെ സസ്യം : ഈന്തപ്പന മരുഭൂമിയിൽ സാധാരണ കണ്ടു വരുന്ന ഫലവൃക്ഷമാണ്‌ഈന്തപ്പന.നൈസർഗികമായി ഇവ മരുപ്പച്ചകളിൽ കൂട്ടം കൂട്ടമായാണ്‌ ഈന്തപ്പന വളരുന്നത്‌. Date Palm എന്ന് ഇംഗ്ലീഷിലും നഖ്‌ല എന്ന് അറബിയിലും അറിയപ്പെടുന്ന ഈന്തപ്പനയുടെ ശാസ്ത്രനാമം Phoenix dactylifera എന്നാണ്‌. അറബ്‌ രാജ്യങ്ങളിലും, മറ്റ്‌ വടക്കനാഫ്രിക്കൻ രാജ്യങ്ങളിലും ഇത്‌ വ്യാപകമായി കൃഷിചെയ്യപ്പെടുന്നുണ്ട്‌. സ്വാദിഷ്ടവും ഭക്ഷ്യയോഗ്യവുമായ ഫലം തരുന്ന ഒറ്റത്തടി വൃക്ഷമാണിത്‌. 15 മുതൽ 25 മീറ്റർ വരെ വളരുന്ന ഈന്തപ്പനയുടെ ഫലം ഈന്തപ്പഴം അല്ലെങ്കിൽ ഈത്തപ്പഴം എന്ന പേരിൽ അറിയപ്പെടുന്നു. ഏക്കറുകണക്കിനു വരുന്ന കൃഷിയിടങ്ങളിൽവാണിജ്യാടിസ്ഥാനത്തിൽ ഈന്തപ്പഴം കൃഷി ചെയ്തുവരുന്നു. അറബ്‌ നാടുകളിൽ പാതയോരങ്ങളിൽ കൃഷി ചെയ്യുന്ന ഈന്തപ്പന ധാരാളം ഈന്തപ്പഴം തരുന്നതിനോടൊപ്പം നയന മനോഹരമായ ഒരു കാഴ്ച കൂടിയാണ്‌. ഈ പനയുടെ യഥാർത്ഥ ഉത്ഭവസ്ഥലം അജ്ഞാതമാണെങ്കിലും, ബി.സി. 6000 മുതൽക്കുതന്നെ ഈ പനഈജിപ്തിലും ഇറാക്കിലും പ്രധാന വിളകളിലൊന്നായിരുന്നതായി കരുതപ്പെടുന്നു. അൻപതോളം വിവിധ ഇനങ്ങളിൽ ഈന്തപ്പന ഇന്ന് ലഭ്യമാണ്‌. അറബ് രാജ്യങ്ങളെ കൂടാതെ അമേരിക്കയിലെകാലിഫോർണിയ, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ, സ്പെയിൻ,പാകിസ്താൻ, ഇന്ത്യയുടെ ചില ഭാഗങ്ങളിലും ഈന്തപ്പന‍ കൃഷിചെയ്യുന്നുണ്ട്. ഈന്തപ്പനയുമായി നല്ല സാമ്യമുള്ള മറ്റൊരു വൃക്ഷമാണ് കാട്ടീന്ത. ഒറ്റത്തടി വൃക്ഷമാണ്‌ ഈന്തപ്പന. പനജാതിയിൽപ്പെട്ട എല്ലാ വൃക്ഷങ്ങളെയും പോലെ മുകളറ്റത്താണ്‌ "ഓലകൾ" കാണപ്പെടുന്നത്‌. തെങ്ങോല പോലെ ഒരു തണ്ടിൽനിന്നും ഇരുവശത്തേക്കുമാണ്‌ ഇലകൾ കാണപ്പെടുന്നത്‌ (pinnate). ഓലകൾക്ക്‌ മൂന്നു മീറ്ററോളം നീളമുണ്ടെങ്കിലും, ഇലകൾക്ക്‌ ഒരടിയോളമേ നീളമുള്ളൂ. മാർച്ച്‌ മാസത്തോടെ ഈന്തപ്പനകൾ പൂക്കുന്നു. ജൂലൈ മാസത്തോടെ കായകൾ പഴുക്കാൻ തുടങ്ങും. ഒരു മരത്തിൽനിന്ന് ഈ സീസണിൽ നൂറുകിലോയോളം ഈന്തപ്പഴങ്ങൾ ലഭിക്കും.സീസണിൽ നാലു വ്യത്യസ്ത പാകത്തിലുള്ള പഴങ്ങൾ വിപണിയിൽ ലഭ്യമാണ്‌. കിമ്രി (പഴുക്കാത്തവ) ഖലാൽ (പകുതി പഴുപ്പ്‌, കടിച്ചു മുറിച്ച്‌ തിന്നാം) റുത്താബ്‌ (പഴുത്ത്‌, വെണ്ണപോലെ മൃദുലമായ പഴം) തമർ(ഉണക്കിയ ഈന്തപ്പഴം). ഇതിൽ റുത്താബ്‌ ആണ്‌ ഏറ്റവും മാധുര്യമുള്ളത്‌.വെണ്ണപോലെ നനുത്ത റുത്താബ് ഈന്തപ്പഴങ്ങൾ ശരിക്കും മാധുര്യമേറിയ ഒരു പഴംതന്നെയാണ്‌ സാധാരണയായി കാണപ്പെടുന്ന ഈന്തപ്പനകൾ അഞ്ചു മുതൽ എട്ടുമീറ്ററോളം ഉയരമുള്ളതാണെങ്കിലും, അവയ്ക്ക്‌ പതിനഞ്ചുമുതൽ ഇരുപത്തഞ്ചുമീറ്റർ വരെ ഉയരം വയ്ക്കാറുണ്ട്‌. ഈന്തപ്പഴങ്ങൾ കുലകളായാണ്‌ കാണപ്പെടുന്നത്‌. ഒരു കുലയ്ക്ക്‌ അഞ്ചുമുതൽ പത്തു കിലോ വരെ ഭാരം വരാം. പനയുടെ ഇനമനുസരിച്ച്‌ മഞ്ഞ, ഓറഞ്ച്‌, കടും ചുവപ്പ്‌ തുടങ്ങിയ വർണ്ണങ്ങളിലാണ്‌ ഈന്തപ്പഴങ്ങൾ കാണപ്പെടുന്നത്‌. പൂക്കുലകളുടെ തണ്ടുകൾ ഇലകൾകിടയിൽനിന്നുമാണ്‌ പുറപ്പെടുന്നത്‌, പഴങ്ങൾ പാകമാവുന്നതോടെ അവ നീണ്ട്‌ പുറത്തേക്കെത്തുന്നു. ഭാരമേറിയ പഴക്കുലകളും വഹിച്ചുനിൽക്കുന്ന ഈന്തപ്പനകൾ മനോഹരമായ ഒരു കാഴ്ചയാണ്‌. പഴങ്ങൾ പാകമാകുന്നതോടെ മാർക്കറ്റിൽ ഇവയ്ക്കായി പ്രത്യേകം സ്റ്റാളുകൾ തുറക്കും. പലവലിപ്പത്തിലും, നിറത്തിലും, രുചിയിലുമുള്ള പഴങ്ങൾ കുറഞ്ഞവിലയിൽ ധാരാളമായി സീസണിൽ ലഭിക്കും. പഴങ്ങളിൽ ജലാംശംകുറവാണ്‌. അതിനാൽ ഈന്തപ്പഴങ്ങൾ ഉണങ്ങിയാലും, പഴുത്തപഴത്തോളം തന്നെ വലിപ്പം ഉണ്ടായിരിക്കും. ഈന്തപ്പനയോലയിൽനിന്നും, ചകിരിയിൽ നിന്നും ഉണ്ടാക്കുന്ന പായ,കുട്ടകൾ, തൊപ്പികൾ തുടങ്ങിയ കരകൗശലവസ്തുക്കൾ എന്നിവയും ഗൾഫ്‌ നാടുകളിൽ ലഭ്യമാണ്‌. പണ്ടുകാലങ്ങളിൽ ഇവയുടെ ഉപയോഗം വ്യാപകമായിരുന്നു. പനയുടെ തടി പണ്ട്‌ വീടുകളുടെ നിർമ്മാണത്തിനും,വഞ്ചികളുടെ നിർമ്മാണത്തിനും, ഇന്ധനമായും, ഉപയോഗിച്ചിരുന്നു. ഈന്തപ്പനക്കുരുവിൽനിന്നും എടുക്കുന്ന എണ്ണ; സോപ്പ്‌, കോസ്മെറ്റിക്സ്‌ നിർമ്മാണ മേഖലയിൽ ഉപയോഗിക്കുന്നുണ്ട്‌. ഈന്തപ്പഴ കുരുവും, കായയും നല്ലൊരു കാലിത്തീറ്റകൂടിയാണ്‌. ഗൾഫ്‌ രാജ്യങ്ങളിൽ പൊതുവേ, അറബ്‌വംശജരുടെ സൽക്കാരങ്ങളിലും, ദൈനംദിന ഭക്ഷണങ്ങളിലും ഈന്തപഴങ്ങൾക്ക്‌ സമുന്നതമായ ഒരു സ്ഥാനമാണുള്ളത്‌. റംസാൻമാസത്തോടനുബന്ധിച്ചുള്ള "നോമ്പുതുറക്കൽ" ഈന്തപ്പഴവും വെള്ളവും (അല്ലെങ്കിൽ എന്തെങ്കിലും പഴച്ചാറ്‌) കഴിച്ചുകൊണ്ടാണ്‌മുസ്ലിങ്ങൾ നിർവ്വഹിക്കുക. ഈന്തപ്പഴ സംസ്കരണം വളരെ വികസിച്ച ഒരു വ്യവസായമാണിന്ന്. ഉണങ്ങിയ ഈന്തപ്പഴങ്ങൾ കൂടാതെ, ഇവയിലെ വിത്ത്‌ മാറ്റി അവിടെബദാം വച്ച്‌ സ്റ്റഫ്‌ ചെയ്തവ, ഈത്തപ്പഴ സിറപ്പ്‌ അഥവാ ഈന്തപ്പഴത്തേൻ, ഈന്തപ്പഴ പേസ്റ്റ്‌, ഈന്തപ്പഴപഞ്ചസാര, ഈന്തപ്പഴ വിന്നാഗിരി, ഈന്തപ്പഴ ജ്യൂസ്‌, ഈന്തപ്പഴ ചോക്ലേറ്റ്‌, ഈന്തപ്പഴ ബിസ്കറ്റ്‌ തുടങ്ങി പലവിധത്തിലുള്ള ഈന്തപ്പഴ ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ ഉണ്ട്‌. ഒരു മരത്തിന്റെ വേരുമുതൽ തലവരെ എല്ലാഭാഗങ്ങളും ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ ഉപയോഗപ്രദമാവുമ്പോഴാണ്‌ ആ മരത്തെ കൽപ്പവൃക്ഷം എന്നു വിളിക്കുന്നത്‌. "അറബിനാട്ടിലെ കൽപ്പവൃക്ഷം" എന്ന പേരിന്‌ ഈന്തപ്പന എന്തുകൊണ്ടും അർഹമാണ്‌. Dried dates, deglet noor (edible parts) 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം ഊർജ്ജം 280 kcal 1180 kJ അന്നജം 75 g - പഞ്ചസാരകൾ 63 g - ഭക്ഷ്യനാരുകൾ 8 g Fat 0.4 g പ്രോട്ടീൻ 2.5 g ജലം 21 g ജീവകം സി 0.4 mg 1% Manganese 0.262 mg



via Krishi(Agriculture) http://ift.tt/1zZTI83

No comments:

Post a Comment