via Krishi(Agriculture) http://ift.tt/13x3YGy
Monday, November 3, 2014
984 ൽ ഈ വീട്ടിൽ താമസം ആക്കിയതാണൂ. അന്നു പറംബിൽ ധാരാളം കരിവേപ്പിൻ തൈകൾ നിന്നിരുന്നു. ഇന്നും ഉണ്ടു അങ്ങനെ തന്നെ. പക്ഷെ വളരില്ല. എല്ല പ്രയറ്റ്നവും പാളി. പല പ്രാവശ്യം തൈകൾ വാങ്ങി നട്ടു നോക്കി. വളർച്ച ഇല്ലാതെ മുരടിച്ചു നിൽക്കും. പിന്നീടു ഞാൻ ചെടി ചട്ടിയിൽ ന ട്ടു തണ്ടു മുഴുത്തപ്പോൾ മണ്ണിലേക്കു മാറ്റി. എന്നിട്ടും കൂമ്പു വരാതെ വരൾച്ച മുരടിച്ചു കാലങ്ങളോളം നിന്നു. ഉപയോഗത്തിനു കിട്ടില്ല അപ്പോൾ ആണു എൻഡോസൾഫാൻ ആണു വാങ്ങുന്ന കറി വേപ്പിലയിൽ തളിക്കുന്നതു എന്നു. അറിന്ന്ജതു. ഇക്കുറി അല്പം കൂടി പരിശ്രമിക്കാൻ തീരുമാനിച്ചു. ആദ്യം ചുവട്ടിൽ ധാരാളം ചാണകപ്പൊടി ഇട്ടു കൊടുത്തു. എന്നിട്ടും വളർച്ച കുറവു. അപ്പോൾ ഒരു ചെറിയ സ്പ്രയെരിൽ യുറിയ 5 ഗ്രാം ഒരു ലിറ്ററിനു എന്ന കണക്കിൽ ഇലയിൽ സ്പ്രേ ച്വ്യ്തു കൊടുത്തു. ഏതാണ്ടു 6 മാസം കൊണ്ടു ഈ കാണുന്ന കോലത്തിൽ ആയി. ഞാൻ ആദ്യം എഴുതിയ തിൽ ഒരു തെറ്റി ധാരണ ഉണ്ടു. തൈ നട്ടു 6 മാസം അല്ല. പക്ഷെ മുരടിപ്പു മാറി വളരാൻ എടുത്ത സമയം എന്നു തിരുത്തുക. പ്പപൊക്കം വെക്കാതിരിക്കൻ ഞാൻ 2 അടി ഉയരത്തിൽ വെട്ടി നിർത്തി. സാധാരണ 2 മീറ്റർ ആണെന്നറിയുന്നു. ഇപ്പോൽ പൊക്കം കുറഞ്ഞു വറ്റട്ടത്തിൽ വളരുന്നു. പറക്കാൻ എളുപ്പം ഏതാണ്ടു 60 ചിനപ്പുകൾ ഉണ്ടു. ഒരു ദിവസം 1 വീതം ഒടിചാൽ 60 ദിവസത്തിനുള്ളിൽ അതു വളർന്നു വരും.
Subscribe to:
Post Comments (Atom)
No comments:
Post a Comment