Monday, September 29, 2014

കോവക്ക, ഇത് കുറെക്കാലമായി എന്‍റെ വീട്ടില്‍ ധാരാളമുണ്ട്. സാധാരണ ഇതിന്‍റെ വിളവെടുപ്പ് ഞാന്‍ മൈണ്ട് ചെയ്യാറെയില്ല. പലപ്പോഴും ചട്ടി അടുപ്പത്ത് വെച്ചിട്ടായിരിക്കും പാചകക്കാരി വിളവെടുക്കാന്‍ പോകുന്നത്. പറിക്കുന്നു കുനുകുനാന്നു അറിയുന്നു ചട്ടിയിലിടുന്നു പിന്നെ ശീ ന്നൊരു ശബ്ദം അകമ്പടിയായി കരിവേപ്പിന്റെയും കടകിന്റെയും പച്ചമുളകിന്‍റെയുമൊക്കെ മിശ്രിത ഗന്ധം മൂക്കിലെത്തും. വൈകാതെ വിഭവം മേശപ്പുറത്തു. എന്നും കഴിച്ചാലും എനിക്കിഷ്ടമാ. ഇളം പരുവത്തില്‍ പച്ചക്ക് തിന്നുന്നതും പതിവാണ്. ഞാനും മക്കളും മാത്രമല്ല എന്റെ വീട്ടില്‍ വരുന്നവര്‍ ഒരു കൊവക്കയെങ്കിലും പറിച്ചു തിന്നാതെ പോകുക വിരളമാണ്. അതിനു പാകത്തില്‍ മുട്റ്റത്തു തന്നെ പടര്‍ത്തിയിട്ടുണ്ട്. വരുന്നവര്‍ ധാരാളം കൊണ്ടുപോകാറുമുണ്ട്. ഈ കാണുന്നതിന്‍റെ പകുതിയിലധികം ഇന് വന്ന കൂട്ടുകാരനനു സമ്മാനിച്ചു. വീടിനു മുന്നിലെ റോഡിലൂടെ പോകുന്നവരും പലപ്പോഴും, ചോദിച്ചു പറിച്ചു കൊണ്ട് പോകും. മാത്രമല്ല ഇത് ഭക്ഷിക്കാനായി ക്ഷണിക്കാതെ, അനുവാദം ചോദിക്കാതെ വരുന്നവര്‍ ധാരാളമുണ്ട്. അവര്‍ക്ക് പഴുത്തതാണ് വേണ്ടത്. ആകാശമാര്‍ഗത്തിലൂടെയാണ് അവരുടെ വരവ്. അവര്‍ക്ക് വേണ്ടി കാണാത്തിടത്തേക്കും കിട്ടാത്തിടത്തേക്കുമൊക്കെ പടര്‍ന്നു കയറി കോവല്‍ നായിക സൌകര്യം ചെയ്തു കൊടുക്കുന്നതിനാല്‍ നാം പ്രത്യേകം കരുതേണ്ടതില്ല. എന്റെ മത്സ്യ ടാങ്കുകളുടെ മുകളിലെ ഷെഡ്‌ നെറ്റ് അവരുടെ പറുദീസയാണ്. പുതുതായി വരുന്നവര്‍ നമ്മെ കാണുമ്പോള്‍ ഒന്ന് ശങ്കിക്കും. പിന്നെ അതൊരു ശീലമാകുമ്പോള്‍ അവര്‍ നന്ദിയോടെ നോക്കി സ്വാദോടെ തിന്നുന്നത് കാണുമ്പോള്‍ നമുക്കും സന്തോഷമാകും.



via Krishi(Agriculture) https://www.facebook.com/890444327637803/posts/952221921460043

No comments:

Post a Comment