Monday, September 29, 2014

അടുത്ത കാലത്താണ് ഈ ഗ്രൂപ്പിൽ അംഗമായത് , കൃഷിയിൽ നല്ല താല്പര്യമുള്ള ആളാണ് , ഇതിലുള്ള അംഗങ്ങളുടെ കൃഷികൾ കാണുമ്പോൾ അതുപോലെ എനിക്കും ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്ന് ആശിച്ചുപോയി . എനിക്ക് സ്ഥലമുണ്ട് , സമയമുണ്ട് , ആഗ്രഹവുമുണ്ട് പക്ഷെ എന്റെ ശത്രു കുരങ്ങന്മാരാണ്. പച്ചമുളകും ,ചീരയും ഒഴികെ വേറെ ഒന്നും എനിക്ക് കിട്ടില്ല. ഞാൻ കാടിനു അടുത്തൊന്നും അല്ല കേട്ടോ താമസിക്കുന്നതു. കല്പറ്റ മുനിസിപ്പലിടിയിൽ ആണ് താമസിക്കുന്നത് , ആര്ക്കെങ്കിലും എന്തെങ്കിലും പോംവഴി പറഞ്ഞു തരാൻ പറ്റുമോ കുരങ്ങന്മാരെ ഓടിക്കാൻ ? .വല ഇടുന്നത് ഫലം ചെയ്യുമോ ?വേറെ എന്തെങ്കിലും മാർഗമുണ്ടോ ? ആശയങ്ങൾ പ്രതീക്ഷിക്കുന്നു .



via Krishi(Agriculture) http://ift.tt/1ta8yQr

No comments:

Post a Comment